അലനല്ലൂര്‍: അന്തര്‍ദേശീയ ഭിന്നശേഷി ദിനം അലനല്ലുര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ എ സുദര്‍ശനകുമാര്‍ ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഹംസ ആക്കാടാന്‍ അധ്യക്ഷത വഹിച്ചു. കിടപ്പി ലായ പത്തോളം ഭിന്നശേഷികുട്ടികളെ വിദ്യാലയത്തിലെത്തിച്ച് പാരിതോഷികങ്ങള്‍ നല്‍കി അവരെ അനുമോദിച്ചു.ഭിന്നശേഷി വിദ്യാര്‍ഥികള്‍ അസംബ്ലിക്ക് നേതൃത്വം നല്‍കി.പരിമിതികള്‍ മറി കടന്ന് ഉന്നതങ്ങളിലെത്തിയ റെയ്‌ന ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. വളരെ പ്രയാസങ്ങളനുഭവിച്ചു കൊണ്ട് വിദ്യാലത്തിലെത്തുന്ന ഭിന്ന ശേഷി വിദ്യാര്‍ത്ഥിനിയെ അമ്മയുടെ കരുതലോടെ പരിചരിക്കുന്ന കൂട്ടുകാരി നന്ദനയെ അസംബ്ലിയില്‍ അനുമോദിച്ചു.ശാരീരിക വെല്ലുവിളികളെ തരണം ചെയ്ത് മണ്ണാര്‍ക്കാട് സബ്ജില്ല പ്രവര്‍ത്തി പരിചയ മേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ക്ലേ മോഡലിംഗില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ അനുശര്‍വാന്‍നെ ആദരിച്ചു. ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റര്‍ രചന ചിത്രരചന മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി.1996-97പത്താം തരം ബാച്ചുകാരാണ് സമ്മാനം സംഭാവന ചെയ്തത്. പ്രിസി പ്പാള്‍ സി സൈതലവി,ഹെഡ്മാസ്റ്റര്‍ പി അബ്ദുള്‍സലാം,ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ എസ് ആര്‍ നസറുള്ള, 96-97എസ് എസ് എല്‍ സി ബാച്ചു പ്രതിനിധികളായ താഹിര്‍ അലനല്ലുര്‍,രാജേഷ്,ഫിറോസ്,അബ്ദുല്‍ റഹിമാന്‍,മുസ്തഫ,അധ്യാപകരായ പി സൈതാലി കെ വി രമണി,കെ ജുവൈരിയത്,ഒ റുബീന കെ ജെ ലിസി എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!