അലനല്ലൂര്‍:വൈകല്യങ്ങളാല്‍ പുറത്തിറങ്ങാനാകാതെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയവര്‍ വെകല്യങ്ങളെല്ലാം മറന്ന് ആടിയും പാടിയും മുണ്ടക്കുന്ന് അങ്കണവാടി മുറ്റത്ത് ഒത്തു കൂടിയത് ശ്രദ്ധേയമായി.സംഗമം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ അധ്യക്ഷത വഹിച്ചു. ‘തളരാതെ നാം മുന്നോട്ട് ‘ എന്ന വിഷയം അവതരിപ്പിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ് അജിതയും, ‘നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് ‘ എന്ന വിഷയ ത്തില്‍ ജെ.എച്ച് ഐ എന്‍.എസ് സ്മിതയും ക്ലാസെടുത്തു പഞ്ചായത്ത് പ്രസിഡന്റ് ഇ കെ.രജി മുഖ്യാതിഥിയായി ബ്ലോക്ക് അംഗം വി. പ്രീത പഞ്ചായത്തംഗങ്ങളായ സി.മുഹമ്മദാലി, റഷീദ് പരിയാരന്‍, അയ്യപ്പ ന്‍ കുറുവപാടത്ത്, എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സെക്രട്ടറി എ.എം സക്കീര്‍, റഹീസ് എടത്തനാട്ടുകര, എം.പി.എ ബക്കര്‍ ,പി ജയ ശങ്കരന്‍, മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ദാമോദരന്‍, പി.ഷാ നീര്‍ ബാബു, യു.പി. സീനത്ത്, കെ.സുബൈദ, വി.പ്രസന്ന, ടി, റംല, വി. ഫസീല ,കെ ഉഷ എന്നിവര്‍ സംസാരിച്ചു.വിവിധ കലാപരിപാടി കളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!