മണ്ണാര്‍ക്കാട്:ഭീമനാട് സെന്ററില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടാ യിരുന്ന പഴയ സ്ഥലത്ത് തന്നെ ജനങ്ങള്‍ക്കായി പഞ്ചായത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുമെന്ന് കോട്ടോപ്പാടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനോയോഗിച്ചുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന തരത്തില്‍ എതിര്‍ദിശയിലേക്ക് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ മൂന്ന് ലക്ഷത്തോളം രൂപ പഞ്ചായത്ത് വകയിരിത്തിയിട്ടുണ്ട്. ടെണ്ടര്‍ ആകുന്ന മുറയ്ക്ക് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. ഇതിന് പിഡബ്ല്യുഡിയില്‍ നിന്നും അനുമതിയുണ്ട്.പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് ഭരണസമിതിയോ വാര്‍ഡ് മെമ്പ റോ അറിയാതെയാണ് പൊളിച്ചു മാറ്റിയതെന്നും ഇതുമായി ബന്ധ പ്പെട്ട് നാട്ടുകല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് വികസനത്തിന് എതിരല്ലെന്നും ഒരേദിശയില്‍ ഏതാനം മീറ്റര്‍ മാറി എംഎല്‍എ ഫണ്ട് വിനിയോഗിച്ച് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കു ന്നത് ശരിയല്ലെന്നും സമവായത്തിലൂടെ അത് പരിഹരിച്ച് തരാന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭരണസമിതി അംഗ ങ്ങള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍,ഭരണസമിതി അംഗങ്ങളായ രജനി, ദീപേഷ്, വിലാസിനി എന്നിവര്‍ പങ്കെടുത്തു.