കാരാകുര്‍ശ്ശി:ഡിവൈഎഫ്ഐ റീസൈക്കിള്‍ കേരളയുടെ ഭാഗ മായി കാരാകുര്‍ശ്ശി മേഖലാ കമ്മിറ്റി ശേഖരിച്ച 1,02,465 രൂപ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി.ജില്ലാ സെക്രട്ടറി ടിഎം ശശിയുടെ സാന്നിദ്ധ്യത്തില്‍ പികെ ശശി എംഎല്‍എക്കാണ് ചെക്ക് തുക കൈമാറിയത്.മേഖലാ സെക്രട്ടറി സുഭാഷ് പി,ട്രഷറര്‍ അമല്‍, അബ്ദുള്‍ റസാഖ്, അഭിലാഷ് തുടങ്ങിയവര്‍ ചേര്ന്നേണ് തുക കൈമാറിയത്.ബ്ലോക്ക് സെക്രട്ടറി കെ.സി റിയാസുദ്ധീന്‍, പ്രസിഡ ന്റ് ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.