കല്ലടിക്കോട്:കൃഷിയെ പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത നേടാന്‍ ജീവനം അതിജീവനം പദ്ധതിയുമായി സിപിഐ.ഇതിന്റെ ഭാഗമായികരിമ്പ പഞ്ചായത്തിലെതരിശ് ഭൂമികളില്‍ സിപിഐ പ്രവര്‍ത്തകര്‍ കൃഷിക്ക് തുടങ്ങി.പാര്‍ട്ടി അംഗങ്ങളുടെയും അനുഭാ വികളുടെയും കൃഷിയെ സ്‌നേഹിക്കുന്നവരുടേയും വീടുകളില്‍, ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പച്ചക്കറി കൃഷിയും, നെല്‍ കൃഷിയും ആരംഭിച്ചു.ഇടക്കുറുശ്ശി മൂന്നേക്കര്‍ എന്നിവടങ്ങളില്‍ നിലമൊരുക്കി വിത്ത് നടീലും കരനെല്‍കൃഷിയും നടത്തുന്നുണ്ട് .ഫലവൃക്ഷതൈകളും വിതരണം ചെയ്തു.ജൂണ്‍ മാസത്തെ പരിസ്ഥി തി പ്രവര്‍ത്തനങ്ങളെ കൃഷിക്കും കൃഷി അവബോധ പ്രവര്‍ത്തന ങ്ങള്‍ക്കുമായി വിനിയോഗിക്കാനാണ് തീരുമാനമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ശിവദാസന്‍ പറഞ്ഞുകൃഷിയില്‍ തല്‍പ്പരരായ യുവാക്കള്‍ക്ക് വിത്തും സാങ്കേതികസഹായവും നല്‍കി കൃഷിയുടെ വീണ്ടെടുപ്പിനായി സാധ്യമായതെല്ലാം ചെയ്യു മെന്നും കരിമ്പ ലോക്കല്‍ കമ്മിറ്റി സിപിഐ നേതാക്കള്‍ പറഞ്ഞു.