പാലക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ ധിക്കുന്നു.ഇന്ന് തെങ്കര,മണ്ണാര്‍ക്കാട് സ്വദേശികള്‍ ഉള്‍പ്പടെ 40 പേര്‍ ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-7
യുഎഇയില്‍ നിന്നും വന്ന കര്‍ക്കിടാംകുന്ന് സ്വദേശികളായ ഒരു സ്ത്രീയും (38) രണ്ടു പെണ്‍കുട്ടിയും(5,15), അലനല്ലൂര്‍ സ്വദേശി(25, പുരുഷന്‍), തിരുവേഗപ്പുറ സ്വദേശി (55 പുരുഷന്‍), പറളി സ്വദേശി (47 പുരുഷന്‍), കൂറ്റനാട് വാവന്നൂര്‍ സ്വദേശി (56 പുരുഷന്‍)

തമിഴ്‌നാട്-9
പുഞ്ചപ്പാടം സ്വദേശിയായ ഒരു പുരുഷനും (60) ഒരു പെണ്‍കുട്ടി യും(1 വയസ്സ്), ശ്രീകൃഷ്ണപുരം സ്വദേശി(62, പുരുഷന്‍) പുഞ്ചപ്പാടം സ്വദേശികളായ രണ്ടു വനിതകള്‍(26,50), അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി(45, സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷന്‍), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ), കണ്ണിയംപുറം സ്വദേശി (25 സ്ത്രീ)

മഹാരാഷ്ട്ര -10
പൂക്കോട്ടുകാവ് സ്വദേശി (64 പുരുഷന്‍), വണ്ടാഴി സ്വദേശി (39 പുരുഷന്‍), കരിയമുട്ടി സ്വദേശി (52 പുരുഷന്‍), തൃക്കടീരി സ്വദേശി (45 പുരുഷന്‍), പനമണ്ണ സ്വദേശികളായ അഞ്ച് പേര്‍ (30,39,23,27,31 പുരുഷന്‍), വരോട് സ്വദേശി (34 പുരുഷന്‍)

ഡല്‍ഹി-1
കിഴക്കേത്തറ സ്വദേശി (23, സ്ത്രീ)

ഖത്തര്‍-1
കണ്ണാടി സ്വദേശി(47, പുരുഷന്‍)

ഉത്തര്‍പ്രദേശ്-1
ഒറ്റപ്പാലം വരോട് സ്വദേശി (42 പുരുഷന്‍)

കുവൈത്ത്-1
മണ്ണാര്‍ക്കാട് തെങ്കര സ്വദേശി (26, പുരുഷന്‍)

ആന്ധ്ര പ്രദേശ്-3
തത്തമംഗലം സ്വദേശി (39 പുരുഷന്‍), വരോട് സ്വദേശി (48 പുരുഷന്‍), തമിഴ്‌നാട് സ്വദേശി (22 പുരുഷന്‍)

ലക്ഷദ്വീപ് -1
പിരായിരി സ്വദേശി (27 പുരുഷന്‍)

കര്‍ണാടക-1
കണ്ണിയംപുറം സ്വദേശി (21 സ്ത്രീ)

സമ്പര്‍ ക്കം-5
വാളയാറില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസര്‍ (40 പുരുഷന്‍), ജില്ലാ ആശുപത്രി ജീവനക്കാരായ മൂന്നുപേര്‍ (46 സ്ത്രീ, 35,48പുരുഷന്‍മാര്‍), കെ എം എസ് സി എല്‍ ജീവനക്കാരന്‍ (41, പുരുഷന്‍).

17 പേര്‍ രോഗമുക്തരായി

അതേ സമയം ചികിത്സയില്‍ ഉണ്ടായിരുന്ന 17 പേര്‍ ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടു.മാങ്ങോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ ലായിരുന്ന 49 പേരില്‍ 17 പേരാണ് വീടുകളിലേക്ക് മടങ്ങിയത്.ഇവരുടെ പരിശോധനാഫലം തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍നിന്ന് വിട്ടയക്കുന്നത്. ഇതോടെ പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ള വരുടെ എണ്ണം 164 ആയി. രോഗികളു ടെഎണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ ഉള്ളതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!