പാലക്കാട്: സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തി ല്‍ ലോക പരിസ്ഥിതി ദിനം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ. കെ. ശാന്തകുമാരി ജില്ലാ ജയില്‍ സൂപ്രണ്ട് കെ. അനില്‍കുമാറിന് മാവിന്‍ തൈ നല്‍കി നിര്‍വഹിച്ചു. പരിപാടിയി ല്‍ പങ്കെടുക്കാനെത്തിയ അതിഥികളും ജീവനക്കാരും ചേര്‍ന്ന് 200 വൃക്ഷത്തൈകള്‍ ജയില്‍ വളപ്പിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 80 അംഗങ്ങള്‍ 500 തണല്‍ മരങ്ങള്‍ ജയിലിനു പുറത്തുള്ള പാതയോരത്തും നട്ടു.
സോഷ്യല്‍ ഫോറസ്ട്രി ഡി. എഫ്. ഒ. ജി. ഹരികൃഷ്ണന്‍ നായര്‍, റേഞ്ച് ഓഫീസര്‍ രാജീവ്, ജയില്‍ സൂപ്രണ്ട് അനില്‍കുമാര്‍,ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വി. എസ.് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പി.എ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന്, പരിസ്ഥിതി പ്രവര്‍ത്തകനായ ബാലന്‍ കല്ലൂര്‍ കൊണ്ടുവന്ന മികച്ചയിനം തെങ്ങ്, മാവ്, പ്ലാവ്, പേര, സപ്പോട്ട, മാതളം തുടങ്ങിയ ഫലവൃക്ഷ തൈകളും ജയില്‍ വളപ്പില്‍ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചു.
വെല്‍ഫയര്‍ ഓഫീസര്‍ ധന്യ, അസി. സൂപ്രണ്ടുമാരായ മുരളീധരന്‍, മിനിമോള്‍, ധന്യ, ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൃക്ഷത്തൈകളുടെ പരിപാലനം ഉറപ്പു വരുത്താന്‍ നട്ട തൈകള്‍ക്കരികെ ഓരോ ജീവനക്കാരന്റെ പേര് സ്ഥാപിക്കാനും സൂപ്രണ്ട് നിര്‍ദ്ദേശിച്ചു.