അലനല്ലൂര്‍: ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളെയും വൈജ്ഞാനിക കേന്ദ്രങ്ങളെ യും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര അല്‍ ഹിക്മ അറബിക് കോളജ് വിസ്ഡം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തില്‍ തമിഴ്നാട് ഉമറാബാദ് ജാമിഅഃ ദാറുസ്സലാം സന്ദര്‍ശിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന 50 അംഗ സംഘം അറബിക് കോളജ്, ഉമര്‍ ലൈബ്രറി, സ്കൂളുകള്‍, ഐ.ഐ.ടി, ജാമിഅ ഹോസ്പിറ്റല്‍, ഹിഫ്ള് കോളജ്, സുല്‍ത്താന്‍ മസ്ജിദ് എന്നിവ സന്ദര്‍ശിച്ച് വൈജ്ഞാനിക പ്രവര്‍ത്തന ങ്ങള് അടുത്തറിഞ്ഞു. 1924-ല്‍ സ്ഥാപിതമായ ജാമിഅഃ ദാറുസ്സലാം ഒരു നൂറ്റാണ്ട് കാല മായി ദക്ഷിണേന്ത്യയിലെ വിദ്യാഭ്യാസ-സേവന മേഖലകളില്‍ വലിയ വിപ്ലവമാണ് നയിക്കുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ജാമിഅ ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ഹദീസ് സെമിനാര്‍ പ്രമുഖ ഹദീസ് പണ്ഡിതനും ജാമിഅ ദാറുസ്സലാം റെക്ടറുമായ ഡോ. അബ്ദുല്ല ജോലന് നേപ്പാളി ഉമരി മദീനി ഉദ്ഘാടനം ചെയ്തു. അല്‍ ഹിക്മ കോളേജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഷഫീഖ് അല്‍ ഹികമി അന്നദീരി അധ്യക്ഷനായി. സ്വന്തം വിശ്വാസത്തില്‍ അടിയുറച്ച് നില്ക്കുന്നതോടൊപ്പം ഇതര മതവിശ്വാസികളോട് സഹിഷ്ണുത പുലര്‍ത്താനും മാനുഷികമായ കടമകള്‍ നിര്‍വഹിക്കാനും വിശ്വാസി സമൂഹം പ്രവാചക മാതൃക സ്വീകരിക്കണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ പൊതുതാല്‍പ്പര്യങ്ങളെയും പൗരന്റെ അടിസ്ഥാന സ്വാതന്ത്ര്യത്തെയും പരിഗണിക്കാത്ത ഭരണപരിഷ്കാരങ്ങള്‍ ദോഷമേ വരുത്തി വെക്കൂവെന്നും ഇത്തരം നടപടികള്‍ക്കെതിരെ അനുവദനീയ മാര്‍ഗങ്ങളിലൂടെയുള്ള ചെറുത്തുനില്‍പ്പ് അനിവാര്യമാണെന്നും സെമിനാര്‍ വിലയിരുത്തി.വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ക്കെതിരെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ക്രിയാത്മകമായി ഇടപെടണമെന്നും സത്യത്തിനും നീതിക്കും വേണ്ടി വിശ്വാസികള്‍ നിലകൊള്ളണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
ജാമിഅ ദാറുസ്സലാം ചാന്‍സലര്‍ കാക്കാ അനീസ് അഹ്മദ് ഉമരി, അസിസ്റ്റന്റ് റെക്ടര്‍ അബ്ദുല്‍ അളീം ഉമരി മദീനി, പ്രിന്‍സിപ്പല്‍ ഡോ. മുഫ്തി കലീമുല്ല ഉമരി മദീനി, അബുല്‍ സലാം ഉമരി മദീനി, അല്‍ ഹിക്മ കോളജ് ഡയറക്ടര്‍ ഒ.മുഹമ്മദ് അന്‍വര്‍, വി.ഷൗക്ക ത്തലി അന്‍സാരി, അഡ്മിനിസ്ട്രേറ്റര്‍ റിഷാദ് അസ്ലം അല്‍ ഹികമി, കെ.ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍, എം.അബ്ദുല്‍ സലാം, മന്‍ഷൂഖ് റഹ്മാന് അല്‍ അസ്ഹരി, അബ്ദുല്‍ ജലീല്‍ അല്‍ ഹികമി, ഹസനുല്‍ ബന്ന മോങ്ങം, ഷാഫി വല്ലപ്പുഴ, യൂണിയന് പ്രസിഡന്റ് അഫ്സല് കൊടുവായൂര്‍, സെക്രട്ടറി എം. മുഹ്സിന് തുടങ്ങിയവര്‍ സംസാരിച്ചു.
