മണ്ണാര്‍ക്കാട്:മര്‍ക്കസുല്‍ അബ്റാറിന്റെ സ്നേഹസംരക്ഷണ തണലില്‍ വളര്‍ന്ന മറ്റൊ രു മകള്‍ കൂടി സുമംഗലയായി.രണ്ടുപതിറ്റാണ്ടായി വിദ്യാഭ്യാസ-ജീവകാരുണ്യ മേഖല യില്‍ മാതൃകാപരമായ സേവനം നടത്തുന്ന മണ്ണാര്‍ക്കാട് മര്‍ക്കസുല്‍ അബ്റാറിലെ അന്തേവാസിയായ മേലാറ്റൂര്‍ സ്വദേശിനി പരേതനായ അലി അക്ബറിന്റെ മകള്‍ മിസ്രിയ്യ ഫാത്തിമ ഹാദിയയും പന്തല്ലൂര്‍ സ്വദേശി ഷഫീഖ് ലത്തീഫിയും തമ്മിലുള്ള വിവാഹം വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ നടന്നു.
അനാഥരും നിര്‍ധനരുമായ നൂറോളം പെണ്‍കുട്ടികള്‍ക്ക് എല്‍.കെ.ജി മുതല്‍ ബിരുദം വരെ സൗജന്യ പഠനസൗകര്യം ഒരുക്കുന്ന ഈ സ്ഥാപനം, ഇതിനകം ഇരുന്നൂറിലധികം അന്തേവാസികളെയാണ് വിവാഹിതരാക്കി കുടുംബജീവിതത്തിലേക്ക് കൈപിടിച്ചു യര്‍ത്തിയത്.നിലവില്‍ എ്ല്ലാവിധ സൗകര്യങ്ങളോടൂകുടി നൂറോളം പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ പഠനം തുടരുന്നതായി അധികൃതര്‍ അറിയിച്ചു.
സ്ഥാപനത്തില്‍ നടന്ന വിവാഹത്തിന് കേരള മുസ്ലിം ജമാ അത്ത് ജില്ലാ പ്രസിഡന്റ് എന്‍.കെ സിറാജുദ്ധീന് ഫൈസി വല്ലപ്പുഴ കാര്‍മികത്വം വഹിച്ചു.അബ്റാര്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി പാലോട് നവദമ്പതികളെ ആശിര്‍വദിച്ചു.അബൂബക്കര്‍ മുസ്ലി യാര് ആവണക്കുന്ന്, എം.എ നാസര്‍ സഖാഫി നാട്ടുകല്‍, അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി, ഖാസിം ലത്തീഫി, പി.കെ അബ്ദുല്‍ ലത്തീഫ് ഹാജി, അമാനുള്ള കിളിരാണി, മുഹമ്മദ് റഹീം പെരുങ്ങോട്ടുകുറുശ്ശി, മുഹമ്മദ് ഉവൈസ് കൊണ്ടോട്ടി, മുഹമ്മദ് സൈനുല്‍ ആബിദ് പാലോട്, കെ.പി സാലിഹ് പറശ്ശേരി, ഷക്കീര്‍ ഒലവക്കോട്, സൈത് കരിമ്പന ക്കല്‍, കരീം മോതിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
