മണ്ണാര്‍ക്കാട്: ദേശീയതലത്തില്‍ ചര്‍ച്ചയായ, തിരുവിഴാംകുന്നില്‍ ചെരിഞ്ഞ ഗര്‍ഭിണിയായ ആനയുടെ വായില്‍ മുറിവേറ്റത് തേങ്ങ യില്‍വച്ച പടക്കംപൊട്ടിതെറിച്ചെന്ന് അന്വേഷണസംഘം. സംഭവ ത്തില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം എടവണ്ണ വെറ്റിലപ്പാറ ഓടക്കയം മലയില്‍ കാലായില്‍ വീട്ടില്‍ വില്‍സണ്‍ എന്ന ജോസഫ് (35) ആണ് അറസ്റ്റിലായത്. കേസിലെ മറ്റു രണ്ടുപ്രതികള്‍ ഒളിവിലാണ്്. അമ്പലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തി വരിക യാണ് അറസ്റ്റിലായ വില്‍സണ്‍. ഇക്കഴിഞ്ഞ മെയ് 12നാണ് തേങ്ങ യില്‍ പന്നിപ്പടക്കം വച്ചത്.അന്നുതന്നെ ആന ഇതു ഭക്ഷിച്ചതോടെ പടക്കം പൊട്ടുകയും വായില്‍ സാരമായി മുറിവേല്‍ക്കുകയുമായി രുന്നു. തുടര്‍ന്ന് ഇവര്‍ ആനയെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് വനമേഖലയിലേക്ക് ഓടിച്ചുവിട്ടു.എന്നാല്‍ മെയ് 24 ന് ആന വീണ്ടും ഇതേ ഭാഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ആന വെള്ളിയാര്‍ പുഴയിലിറങ്ങി നിന്നതും രണ്ടുദിവസത്തിനുശേഷം ചരിഞ്ഞതും. ആനയെ കരയ്ക്കു കയറ്റി ചികിത്സ നല്‍കാനുള്ള ശ്രമം നടത്തുന്ന തിനിടെയാണ് ആന ചരിഞ്ഞത്. സംഭവം ഏറെ വിവാദമായതോടെ പ്രത്യേക അന്വേഷണസംഘത്തെയും നിയമിക്കുകയായിരുന്നു. വില്‍സണ്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലായിരുന്നു.ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി. മുളീധരന്‍, പാലക്കാട് ഡിഎഫ് ഒ കെ.കെ. സുനില്‍കുമാര്‍, മണ്ണാര്‍ക്കാട് സിഐ സജീവ്കുമാര്‍ , റേഞ്ച് ഓഫീ സര്‍ ആഷിക് അലി എന്നിവരുടെ സംയുക്ത അന്വേഷണസംഘ മാണ് പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയത്. അറസ്റ്റിലായ പ്രതിയെ തിരുവിഴാംകുന്ന് കാപ്പുപറമ്പ് മേഖലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഉച്ചമുതല്‍ തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം ആറുവരെ നീണ്ടുനിന്നു.പടക്കം നിര്‍മിച്ചതിന്റെ സാമഗ്രികള്‍ തോട്ടത്തിലെ ഷെഡില്‍നിന്നും കണ്ടെത്തി. ആനയ്ക്ക് വായില്‍മുറിവേറ്റത് പൈനാപ്പിളില്‍ സ്ഫോടകവസ്തുവച്ചിട്ടാ ണെന്നായിരുന്നു ആദ്യ നിഗമനം. ഒളിവിലുള്ള പ്രതികള്‍ക്കായി അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.