മണ്ണാര്‍ക്കാട്:ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സം സ്ഥാന ബജറ്റില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നും വിവിധ പ്രവൃത്തികള്‍ ഉള്‍പ്പെടു ത്തിയതായി എന്‍.ഷംസുദ്ദീന് എം.എല്‍.എ. അറിയിച്ചു. മണ്ണാര്‍ക്കാട് സൈബര്‍ പാര്‍ക്ക്, അട്ടപ്പാടിയില്‍ ഫയര്‍ സ്റ്റേഷന് ഉള്‍പ്പടെ വിവിധ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചിട്ടുള്ളത്.
കൂടാതെ തിരുവിഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളജില്‍ ഹോസ്റ്റല്‍ കെട്ടിടം, ഷോള യൂര്‍ സാമ്പാര്‍ക്കോട് പാലം, തെന്നാരി മുക്കാട് പ്രദേശത്ത് പൊട്ടിത്തോടിന് കുറുകെ പാലം നിര്‍മാണം, വെള്ളിയാര്‍ പുഴയ്ക്ക് കുറുകെ പാതിരമണ്ണ ശിവക്ഷേത്രത്തിന് സമീപം തടയണ, എടത്തനാട്ടുകര തടിയംപറമ്പ് കൊമ്പങ്കല്ല് പാലവും അനുബന്ധ റോഡും, കുന്തിപ്പുഴക്ക് സമീപം വാക്വേ, കല്ലംപൊട്ടി തോടിന് കുറുകെ പാലം എന്നി വയുടെ നിര്‍മാണം, അരിയൂര്‍ ജി.എം.എല്‍.പി. സ്കൂള്‍ മൈതാനം നവീകരണം, വട്ടമ്പ ലം കോട്ടപ്പുറം റോഡ, ചുങ്കം പള്ളിക്കുന്ന് സൗത്ത് റോഡ് തുടങ്ങിയ പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും എം.എല്‍.എ. അറിയിച്ചു.
