കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ പിടിയാന ദാരുണമായി ചെരിഞ്ഞ സംഭവത്തില്‍ വനംവകുപ്പും പോലീസും സംയുക്തമായി അന്വേഷണം നടത്തും. മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെകെ സുനില്‍കുമാര്‍ ,ഷൊര്‍ണൂര്‍ ഡിവൈഎസ്പി മുരളീധരന്‍ എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള തോട്ടങ്ങള്‍ കേന്ദ്രീക രിച്ചാണ് അന്വേഷണം. കൈതച്ചക്കയില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തു നല്‍കിയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ജി ശിവ വിക്രം വ്യക്തമാക്കി.ചെരിഞ്ഞ ആനയുടെ മുറി വിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. അപകടം എവിടെ വെച്ചാണ് സംഭവിച്ചതെന്ന്്വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും ഡിഎഫ്ഒ കെകെ സുനില്‍ പറഞ്ഞു.അതേ സമയം ആന ചെരിഞ്ഞ സംഭവ ത്തില്‍ പ്രതികളെ കുറിച്ച് വനംവകുപ്പിന് സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം കരുവാരക്കുണ്ട് മേഖലയില്‍ നിന്നാണ് ആന അമ്പലപ്പാറ പ്രദേശത്ത് എത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.സംഭവം രാജ്യാന്തര ശ്രദ്ധ നേടിയ സാഹചര്യത്തില്‍ കടുത്ത നടപടിക്കാണ് അധികൃതരുടെ നീക്കം.കഴിഞ്ഞ മാസം 27ന് വൈകീട്ട് നാല് മണിയോടെയാണ് വെള്ളിയാര്‍ പുഴയില്‍ കാട്ടാന ചെരിഞ്ഞത്.