എടത്തനാട്ടുകര: ബാലവിവാഹ നിരോധന നിയമം, പോക്സോ നിയമം, മോട്ടോർ വാഹന നിയമം, സൈബർ നിയമം എന്നിവയിൽ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യ ത്തോടെ മണ്ണാർക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, എടത്തനാട്ടുകര ജി.ഒ.എച്ച്. എസ്.എസ്. സോഷ്യൽ സയൻസ് ക്ലബ് എന്നിവ സംയുക്തമായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപക ൻ കെ.എ. അബ്ദു മനാഫ് അധ്യക്ഷത വഹിച്ചു.അഡ്വ. ഇ.കെ. നൗഷാദ് ക്ലാസ് എടുത്തു.പാരലീഗൽ വളണ്ടിയർമാരായ കെ.കെ. സന്ധ്യ, കെ.കെ. പ്രിയ, സ്കൂൾ സീനിയർ അസിസ്റ്റന്റ് പി. ഹംസക്കുട്ടി, വി.പി. അബുബക്കർ, അധ്യാപകരായ ടി.ബി. ഷൈജു, വിനീത തടത്തിൽ, മുനീറ ബീഗം പി, അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു.
