മണ്ണാര്‍ക്കാട്:ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി പണവും സ്വര്‍ണ മാലയും തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ടുപേരെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര് ക്കാട് കൊടുവാളിക്കുണ്ട് കെന്‍സ വീട്ടില്‍ മുഹമ്മദ് ജിഹ്നാസ് (19), പയ്യനെടം എടേരം മൈലം കോട്ടില്‍ വീട്ടില്‍ കെ.എം ഫൈസുദ്ദീന്‍ എന്നിവരെയാണ് എസ്.ഐ. വി. വിവേകിന്റെ നേതൃ ത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഒന്നാംപ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കേസില്‍ പിടിയിലാകാനു ണ്ടെന്ന് പൊലിസ് അറിയിച്ചു.

20-നാണ് കേസിനാസ്പദമായ സംഭവം.ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പരാതിക്കാരനെ സൗഹൃദം സ്ഥാപിക്കാനെന്ന വ്യാജേന ഒന്നാംപ്രതി വൈകിട്ട് അഞ്ചേമുക്കാലോടെ പരാതിക്കാ രനെ കുന്തിപ്പുഴ ആറാട്ടുകടവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.തുടര്‍ന്ന് ഇവിടെ നിന്ന് ബൈക്കില്‍ കൈതച്ചിറയിലെ പുഴയോട് ചേര്‍ന്ന ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
പിന്നാലെ സ്ഥലത്തെത്തിയ മറ്റ് മൂന്നുപേര്‍ ചേര്‍ന്ന് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഭീഷണി പ്പെടുത്തി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ബലമായി തുറപ്പിച്ച് ബാങ്ക് അക്കൗണ്ടിലെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ബാഗിലെ പേഴ്സിലുണ്ടായിരുന്ന 1,200 രൂപ കൈക്കലാക്കുക യും ചെയ്തു. കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ സ്വര്‍ണമാലയും ബലമായി വലിച്ച് ഊരി കവ ര്‍ച്ച ചെയ്തെന്നാണ് പൊലിസിന്റ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്.
