മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജ് (ഓട്ടോണമസ്), എന്‍.സി.സി ആര്‍മി വിംഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്തര്‍കലാലയ എന്‍.സി.സി മത്സരമായ ‘ഹുങ്കാര്‍ 2026’ ല്‍ ആതിഥേയരായ എം.ഇ.എസ് കല്ലടി കോളേജ് ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ഏഴു കോളേജുകള്‍ പങ്കെടുത്ത മത്സരത്തില്‍ പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി റണ്ണറപ്പായി. കോളേജ് ക്യാംപസില്‍ നടന്ന ചാംപ്യന്‍ഷിപ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് പ്രൊഫസറും എന്‍.സി.സി കെയര്‍ടേക്കര്‍ ഓഫിസറുമായ പി.സിറാജുദ്ദീന് അധ്യക്ഷനായി. കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഒ.എ മൊയ്തീന്, 28 കേരള ബറ്റാലിയന് എന്‍.സി.സിയിലെ സുബേദാര്‍ മേജര്‍ മനോജ് ചൗഹാന്, സുബേദാര്‍ സുഖ്ദേവ് നായക്, ഹവില്‍ദാര്‍ സുഹാസ് ബഡിഗര്‍ ,സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കെ.മിദ്ലാജ് എന്നിവര്‍ സംസാരിച്ചു.ഡ്രില്‍ സ്ക്വയര്‍ ടെസ്റ്റ്, ഗാര്‍ഡ് ഓഫ് ഓണര്‍ എന്നീ മത്സരങ്ങളും ഉച്ചയ്ക്കുശേഷം വടംവലി, ഒബ്സ്റ്റക്കിള്‍ ട്രെയിനിങ് എന്നീ മത്സരങ്ങളും അരങ്ങേറി. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
