വലതുകര കനാലിലൂടെ ജലവിതരണം ഡിസംബര്‍ രണ്ടുമുതല്‍
പാലക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്ന് രണ്ടാംവിള കൃഷിക്കായി ജലവിതരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കെ.സുധീറിന്റെ അധ്യക്ഷതയില്‍ ഉപദേശക സമിതി യോഗം ചേര്‍ന്നു. ഇടതുകര കനാല്‍ നവംബര്‍ 30-നും വലതുകര കനാല്‍ ഡിസംബര്‍ രണ്ടിനും തുറക്കും. 20 ദിവസത്തേക്കാണ് കൃഷിക്കായി വെള്ളം തുറന്നുനല്കുക. ഇതിനുപുറമെ, മാര്‍ച്ച് ഒന്ന് മുതല്‍ 20 ദിവസത്തേക്ക് കുടിവെള്ള ആവശ്യങ്ങള്‍ക്കായും ജലം അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കര്‍ഷകര്‍ ഒരേ ഇനത്തിലുള്ള വിത്തുകള്‍ ഒരുമിച്ച് വിതയ്ക്കണമെ ന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജലവിതരണം ആരംഭിക്കുന്നിന് മുന്നോടിയായി ഇടത്-വലതു കര കനാലുകളില്‍ തടസങ്ങള്‍ നീക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായി വരികയാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.ശ്രീകുമാര്‍, കൃഷി ഓഫിസര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
