എടത്തനാട്ടുകര: വിദ്യാര്‍ഥികളുടെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനിലെ സ്കൂള്‍ ഓഫ് ഖുര്‍ആനില്‍ ‘അല്‍ ഇത്ഖാന്‍’ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.അഹമ്മദ് ഹിദായത്ത് അധ്യക്ഷനായി. വിസ്ഡം ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, പി.സലാഹുദ്ദീന് ഇബ്നു സലീം, പി.എ ഷറഫുദ്ദീന്, ടി.പി നിഷാദ് എന്നിവര്‍ സംസാരിച്ചു.പ്രവര്‍ത്തനങ്ങള്‍ക്ക് കെ.വി മുസൈറ, പി. റുബീന, എന്‍.ഷഫീന, പി.അനീസ, കെ.എ റംഷീന, കെ.ഷിബില, ഒ. ഉമൈബ, ഐ.റംല എന്നിവര്‍ നേതൃത്വം നല്കി.
