എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂള്‍ കായികോത്സവം ‘ഫനത്തോണ്‍ 2കെ26’ മുന്‍ സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.മാനേജര്‍ പി.ജയശങ്കരന്‍ പതാക ഉയര്‍ത്തി.പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. പ്രധാന അധ്യാപകന് പി.യൂസഫ് കായിക താരങ്ങള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാല് ഹൗസുകളായി തിരിച്ച് കാപ്പുപറമ്പ് ജനകീയ മൈതനിയില്‍ 32 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
115 പോയിന്റ് നേടി യെല്ലോ ഹൗസ് ചാംപ്യന്മാരായി. 91 പോയിന്റ് നേടി ബ്ലൂ ഹൗസ് റണ്ണറപ്പ് ട്രോഫിയും കരസ്ഥമാക്കി.മാര്‍ച്ച് പാസ്റ്റിന് കായിക അധ്യാപകരായ മുബീന്, കാര്‍ത്തിക്, റാഫ ത്ത് എന്നിവര്‍ നേതൃത്വം നല്കി. സമാപന സമ്മേളനം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷാനിര്‍ ബാബു മണലടി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗം നിജാസ് ഒതു ക്കുംപുറത്ത് സമ്മാന വിതരണവും നടത്തി. ഒ.ബിന്ദു, കെ.ബിന്ദു, പി.ഹംസ, സി.സൗമ്യ, പി.ജിതേ ഷ്, അമീര്‍ബാബു, അബ്ദുല്‍ ഗഫൂര്‍, ഷഹന, ലിയ നൗഷിദ, ജസീന എന്നിവര്‍ സംസാരിച്ചു.
