മണ്ണാര്‍ക്കാട്:കേരളത്തിന്റെ സാമൂഹിക-കാര്‍ഷിക ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലു ത്തിയ മലബാര്‍ കര്‍ഷക കുടിയേറ്റത്തിന് നൂറുവര്‍ഷം തികയുന്നു. ഇതിന്റെ ഭാഗമായുള്ള ശതാ ബ്ദി ആഘോഷങ്ങള്‍ നവംബര്‍ 28-ന് വൈകിട്ട് നാലിന് കാഞ്ഞിരപ്പുഴയില്‍ നടക്കുമെന്ന് മലബാര്‍ കര്‍ഷക കുടിയേറ്റ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ചര്‍ച്ച് അങ്കണത്തില്‍ നടക്കുന്ന പൊതുസമ്മേളനം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കവിഭാഗ ക്ഷേമവകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്യും. പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷനാകും. പൊതുവിദ്യാഭ്യാ സ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ശതാബ്ദി സുവനീര്‍ പ്രകാശനം വി.കെ ശ്രീകണ്ഠന് എം.പി. നിര്‍വഹിക്കും. മുന്‍ എം.എല്‍.എ. കെ.ശാന്തകുമാരി, വ്യാപാരി വ്യവ സായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍, മുഖ്യ രക്ഷാധികാരി ഫാ. മാര്ട്ടിന് ഏറ്റമാനൂര്ക്കാരന് എന്നിവര്‍ സംസാരിക്കും.
ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയ വര് പങ്കെടുക്കും. കുടിയേറ്റ മേഖലയില്‍ വിവിധ രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്കിയവ രെ ചടങ്ങില്‍ ആദരിക്കും. വേലിക്കാട് മുതല്‍ എടത്തനാട്ടുകര വരെയുള്ള മലയോര മേഖലയില്‍ നിന്നുള്ള 1,500-ഓളം പേര് പങ്കെടുക്കും. മലയോര കര്‍ഷകര്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധിക ള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
മലബാറിന്റെ മുഖച്ഛായമാറ്റിയ കുടിയേറ്റം
1926-ല്‍ തിരുവിതാംകൂറില്‍ നിന്നുള്ള രണ്ട് കുടുംബങ്ങള്‍ കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല-പാല ക്കയം മേഖലയില്‍ സ്ഥലം വാങ്ങിയതാണ് മലബാര്‍ കുടിയേറ്റത്തിന്റെ തുടക്കമെന്ന് സംഘാ ടകര്‍ വ്യക്തമാക്കി. പ്ലാനോടുകൂടി ആധാരം രജിസ്റ്റര്‍ ചെയ്ത ആദ്യ വസ്തു ഇടപാടായിരുന്നു ഇത്. മധ്യ തിരുവിതാംകൂറില്‍ നിന്നുള്ള മാളിയേക്കല്‍ ടോമി ജോസഫ്, കരിപ്പാപ്പറമ്പില്‍ ജെ.കെ സെബാസ്റ്റ്യന്‍ എന്നിവരാണ് 3,000 ഏക്കര്‍ 96 സെന്റ് സ്ഥലം വാങ്ങിയത്. വിദേശിയായ ജോണ്‍ ഹണ്ട് എന്നയാള്‍ 1916-ല്‍ മൂപ്പില്‍ നായരില്‍ നിന്ന് ഈ സ്ഥലം വാങ്ങി സര്‍വേ ചെയ്ത് പ്ലാന്‍ തയ്യാ റാക്കിയിരുന്നു. 1921-ലെ മലബാര്‍ ലഹളക്കാലത്ത് ജോണ്‍ ഹണ്ട് മരിച്ചതിനെ ത്തുടര്‍ന്ന് മൂന്നു വര്‍ഷം തുടര്‍ച്ചയായി പാട്ടം നല്കാത്തതിനാല് നിയമപ്രകാരം വസ്തു ജന്മിയുടെ കയ്യിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്നാണ് ഈ വസ്തു വാങ്ങിയത്.

1940-കളിലാണ് കുടിയേറ്റം കൂടുതല്‍ വ്യാപകമായത്. പിന്നീട് കാഞ്ഞിരപ്പുഴ ഡാം നിര്‍മാണ ത്തിനും 1971-ലെ വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ് ആക്ട് പ്രകാരവും ഭൂപ്രദേശത്തിന്റെ നല്ലൊരു ഭാഗം ഏറ്റെടുത്തെങ്കിലും ഇരുമ്പകച്ചോല, പാലക്കയം, വാക്കോടന്‍, പട്ടിമണ്ണ് തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്.മൂപ്പില്‍ നായര്‍, തിരു വളയാട് ഭഗവതി ദേവസ്വം തുടങ്ങിയവരില്‍ നിന്നാണ് അക്കാലത്ത് കുടിയേറ്റക്കാര്‍ പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഭൂമി വാങ്ങിയത്.അന്ന് പരിമിതമായ യാത്രാസൗകര്യങ്ങള്ക്കിടയില്, ആലുവയി ല്‍ നിന്ന് ട്രെയിനില്‍ ഒലവക്കോട്ടെത്തി, അവിടെ നിന്ന് ചുരുക്കം ബസ്സുകളിലും കാല്‍നടയായും യാത്ര ചെയ്ത് എത്തിയവരുടെ തീരുമാനങ്ങളാണ് മേഖലയുടെ വികസനത്തിന് വഴിയൊരുക്കിയ ത്. കാസര്‍ഗോഡ് മുതല്‍ വയനാട്, അട്ടപ്പാടി, പാലക്കാട് വരെയുള്ള പ്രദേശങ്ങളിലേക്ക് എത്തിയ വര് പുതിയ സാമൂഹിക-സാംസ്കാരിക കൂട്ടായ്മകള്‍ക്ക് രൂപം നല്കി.
എന്നാല്‍ വന്യമൃഗശല്യത്തിനൊപ്പം നിലവിലെ പരിസ്ഥിതി നിയമങ്ങളും മറ്റും കാരണം മലയോ ര മേഖലയില്‍ നിന്ന് ആളുകള്‍ കുടിയൊഴിഞ്ഞുപോകുന്ന സാഹചര്യമാണുള്ളതെന്നും ആഘോ ഷ കമ്മിറ്റി കണ്‍വീനര്‍ ജോമി മാളിയേക്കല്‍, ഭാരവാഹികളായ സണ്ണി കിഴക്കേക്കര, അഡ്വ. ബോബി ബാസ്റ്റിന് പൂവത്തുങ്കല്‍ എന്നിവര്‍ പറഞ്ഞു.
