കുമരംപുത്തൂര്‍: സംസ്ഥാന ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ച പയ്യനെടം ഗവ.എല്‍.പി. സ്കൂള്‍ പ്രധാന അധ്യാപകന് എം.എന്‍ കൃഷ്ണകുമാറിന് സ്വീകരണവും കിഡ്സ് കാര്‍ണിവെല്‍ ആന്‍ഡ് മെറിറ്റോറിയസ് ഡേ സെലിബ്രേഷനും സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി.
മണ്ണാര്‍ക്കാട് ബി.പി.സി. സലീം നാലകത്ത്, മണ്ണാര്‍ക്കാട് ന്യൂണ്‍മീല്‍ ഓഫിസര്‍ പി.എം സാദിഖ് അലി എന്നിവര്‍ മുഖ്യാതിഥികളായി. പുരസ്കാരജേതാവിനെ കുറിച്ച് സ്കൂള്‍ ലീഡര്‍ അജല്‍ കൃഷ്ണ എഴുതിയ കവിതയും ചടങ്ങില്‍ അവതരിപ്പിച്ചു.വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും അവരുടെ മെറിറ്റുകള്‍ രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച് ലാമിനേറ്റ് ചെയ്ത എക്സലന്‍സ് സര്ട്ടി ഫിക്കറ്റും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് എം.കെ ഫൈസല്‍, എസ്.എം.സി. ചെയര്മാന് വി.സത്യന്, എം.പി.ടി.എ. പ്രസിഡന്റ് റിന്‍ഷിയ, കബല്ലറോസ് ക്ലബ്ബ് പ്രസിഡന്റ് റാഫിക് പയ്യനെടം, പി.ടി.എ. ഭാരവാ ഹികളായ ശ്രീജ, മുഹ്സിന, സുചിത്ര, ശ്രീജിത, ആധ്യാപകാരായ പി.ഡി സരള ദേവി, വി.പി ഹംസക്കുട്ടി,എം.ലത, ശോഭ വിനോദ്, വി.ആര് കവിത, കെ.ഷീബ, ബിന്ദുമോള്‍, പി.നിത്യ, പ്രീത, ഓമന, ജിതീഷ, ഇന്ദിര, ശ്രീകുമാരന്‍, അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
