അഗളി: കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്ടിന്റെ നേതൃത്വത്തിലുള്ള അട്ടപ്പാടി ട്രൈ ബല് ഫുട്ബോള്‍ ലീഗിന് അഗളി പഞ്ചായത്ത് ഗ്രൗണ്ടില്‍ ആവേശത്തുടക്കം. ഗോത്രവര്‍ഗ യുവ തീയുവാക്കളുടെ കായികശേഷി വികസനവും മികച്ച കായികപ്രതിഭകളെ കണ്ടെത്തി പിന്തുണ നല്‍കുകയുമാണ് ലക്ഷ്യം. ടൂര്‍ണമെന്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 30 യുവാക്കള്‍ക്കും 20 യുവതികള്‍ക്കുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിശീ ലനം അട്ടപ്പാടിയില്‍ സംഘടിപ്പിക്കും.
കുടുംബശ്രീ ട്രൈബല്‍ സോക്കര്‍ ലീഗ് 2026-ന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്ക് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഷീജ അധ്യക്ഷയായി. പുരുഷന്മാരുടെ ഫുട് ബോള്‍ ടൂര്‍ണമെന്റ് സീസണ് 5, വനിതകളുടെ ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ് 2 എന്നിവ യാണ് നടക്കുന്നത്. ടൂര്‍ണമെന്റ് വ്യാഴാഴ്ച സമാപിക്കും.
പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ജെ. ജോമോന്, കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസി ഡന്റ് സരസ്വതി മുത്തുകുമാര്‍, പുതൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് തുളസീമണി, ജനമൈത്രി എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ രാമകൃഷ്ണന് എന്നിവര്‍സംസാരിച്ചു. തിര ഞ്ഞെടുക്കപ്പെടുന്ന പ്രതിഭകള്‍ക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനം അട്ടപ്പാടിയില്‍ നല്‍കുമെന്ന് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
