എടത്തനാട്ടുകര: കേന്ദ്രസര്‍ക്കാരിന്റെത് തൊഴിലാളിവിരുദ്ധ, കോര്‍പ്പറേറ്റ് അനുകൂല നയങ്ങ ളാണെന്നാരോപിച്ച് സി.ഐ.ടി.യു. ഡിസംബര്‍ ഒന്നിന് നടത്തുന്ന പാര്‍ലി മെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം സി.ഐ.ടി.യു. എടത്തനാട്ടുകര കോഡിനേഷന്‍ കമ്മിറ്റി കാല്‍നടപ്രചരണജാഥ സംഘടിപ്പിച്ചു. കൊടിയംകുന്ന് മുതല്‍ കോട്ടപ്പള്ള വരെയുള്ള ജാഥാപ്രയാണം സി.പി.എം. ലോ ക്കല്‍ സെക്രട്ടറി പി.പ്രജീഷും ജാഥയുടെ സമാപനയോഗം കോട്ടപ്പള്ള സെന്ററില്‍ സി.ഐ.ടി.യു. ജില്ലൈ വൈസ് പ്രസിഡന്റ് പി.മനോമോഹനനും ഉദ്ഘാടനം ചെയ്തു.
മണ്ണാര്‍ക്കാട് ഡിവിഷന് കമ്മിറ്റി അംഗം സോമരാജന് ക്യാപ്റ്റനും വി.ടി ഉസ്മാന് വൈസ് ക്യാപ്റ്റ നും, എസ്.കെ സവിത മാനേജരും പി.രഞ്ജിത്ത്, എം.പി സുഗതന്, പി.സുരേഷ്, ഗഫൂര്‍ എന്നിവര്‍ അംഗങ്ങളുമായ ജാഥ വിവികേന്ദ്രങ്ങളില് പര്യടനം നടത്തി. വര്‍ഗബഹുജന സംഘടനാ നേതാക്ക ളായ കെ.കൃഷ്ണന്, കെ.കൃഷ്ണകുമാര്‍, സി.ടി മുരളീധരന്, എം.അമീന് എന്നിവര്‍ സംസാരിച്ചു.
തൊഴില്‍കോഡ് റദ്ദാക്കുക, മിനിമം വേദനം 42,000 രൂപയാക്കുക, മിനിമം പെന്ഷന് 21,000രൂപ യാക്കുക, സ്കീം തൊഴിലാളികല്‍ക്ക് ഇ.പി.എഫ്, ഇ.എസ്.ഐ. ഉള്‍പ്പടെ ആനുകൂല്യങ്ങള്‍ ഉറപ്പാ ക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര് ലിമെന്റ് മാര്‍ച്ച് നടത്തുന്നത്. എടത്തനാട്ടുകരയില്‍ നിന്നും വിവിധ യൂണിയനുകളെ പ്രതിനി ധീകരിച്ച് മാര്‍ച്ചില്‍ പങ്കെടുക്കുന്ന പി.രഞ്ജിത്ത്, എസ്.കെ സവിത എന്നിവര്‍ക്ക് സമാപനസമ്മേ ളനത്തില്‍ യാത്രയയപ്പും നല്കി.
