അലനല്ലൂര്‍: പുതിയ തലമുറയെ ഡിജിറ്റല്‍ ആസക്തിയില്‍ നിന്നും മോചിപ്പിക്കാന്‍ രക്ഷിതാക്കള്‍ ക്രിയാത്മകമായ വഴികള്‍ സ്വീകരിക്കണമെന്ന് എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ അല്‍ഹിക്മ സലഫി മദ്റസ നടത്തിയ രക്ഷിതാക്കളുടെ സമ്മേളനം അഭിപ്രായപ്പെട്ടു.
സൈബറിടങ്ങളിലെ ചതിക്കുഴികളെ തിരിച്ചറിയാനും കുട്ടികള്ക് സുരക്ഷയൊരുക്കാനും രക്ഷി താക്കള്‍ പ്രാപ്തിയുള്ളവരാകണം.ധാര്‍മിക സദാചാര ചിന്തകളിലൂടെ സൈബര്‍ ഇടങ്ങളി ലെ അധാര്‍മികതകള്‍ക്കെതിരെ കവചം തീര്‍ക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധരാകണം. മത ബോധന ക്ലാസുകളും മദ്രസാ വിദ്യാഭ്യാസവും കാലോചിതമായി പരിഷ്കരിച്ച് വിദ്യാര്‍ഥികളെ സാമൂഹ്യ പ്രതിബദ്ധതയുള്ള വരും സേവന തല്പരരുമാക്കി മാറ്റണമെന്നും സമ്മേളനം ആഹ്വാ നം ചെയ്തു.
‘കാവലൊരുക്കാം; കുളിര്‍മ നേടാം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പാരന്റ്സ് കോണ്ഫറന് സിന്റെ പൊതുസമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. മദ്റസ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍തൊടി അധ്യ ക്ഷനായി. വാര്‍ഷിക സമ്മേളനം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറി റിഷാദ് അല്‍ ഹികമി ഉദ്ഘാടനം ചെയ്തു. എം.അബ്ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷനായി. ‘വിശ്വാസവും സമാധാനവും’ എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് വൈസ് പ്രസിഡന്റ് കെ.താജുദ്ദീന് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.വിസ്ഡം ശാഖാ പ്രസിഡന്റ് മൊയ്ദീന് മാടശ്ശേരി, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി ഡോ.ടി. ഷാജി സ്വലാഹി, പി.ടി.എ പ്രസിഡന്റ് ഷംസുദ്ധീന് പൂതന്‍കോടന്‍, വി.ടി.സമീര്‍ എന്നിവര്‍ സംസാരിച്ചു.കെ.ടി.നാണി, ഉമ്മര്‍ പൂളക്കല്‍, കെ.പി.അബ്ദു, എം.ഹിദായത്ത് മാസ്റ്റര്‍, ഉമ്മര്‍ മിഷ്കാത്തി, അക്ബര്‍അലി സലഫി, സി.പി.ഹംസ,എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
ബാലസമ്മേളനം വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ടി.കെ.സദീദ് ഹനാന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്് വി.ബിന്‍ഷാദ് അധ്യക്ഷത വഹിച്ചു. സഫീര്‍ മമ്പാട്, ഷമീം ചുങ്കത്തറ, വി.തൗഫീഖ്, അഫ്സല് പാലക്കാഴി, റബീഹ് കണ്ണൂര്‍, ഉമ്മുല്‍ ഫസീല സ്വലാ ഹിയ്യഃ, മറിയം സലഫിയ്യഃ, റൈഹാനത്ത് ഷറഫിയ്യഃ എന്നിവര്‍ സംസാരിച്ചു.മദ്റസ വിദ്യാര്‍ഥിക ളുടെ വ്യത്യസ്ത കലാപരിപാടികള്‍ നടന്നു. സമ്മേളനത്തില്‍ വിവിധ രംഗങ്ങളില്‍ മികച്ച നേട്ടങ്ങ ള്‍ കൈവരിച്ച കുട്ടികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടന്നു.
