കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ ഭാഗത്ത് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാന യ്ക്കായി വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.കഴിഞ്ഞ ശനിയാഴ്ച വനാതിര്‍ത്തിയോട് ചേര്‍ന്നു ള്ള അമ്പലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ടാപ്പിങ് തൊഴിലാളികള്‍ കൊമ്പനാനയെ കണ്ടത്. വലതുകാല്‍ ഏന്തിവലിഞ്ഞ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളിക ള്‍ ഉടന്‍തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്.ആര്.ടി. സംഘവും വനപാലകരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആനയുടെ കാലിന് ചെറിയ മുറിവുള്ളതായി വ്യക്തമായത്. പരിക്ക് ഗുരുതരമല്ലെന്നാണ് അധികൃ തരുടെ വിലയിരുത്തല്‍.പിന്നീട് നടത്തിയ നിരീക്ഷണത്തില്‍ പ്രദേശത്ത് ആനയെ കണ്ടെത്താനാ യില്ല. ഇതിനിടെ ഈ ഭാഗത്തേക്കെത്തിയ മറ്റ് രണ്ട് കാട്ടാനകള്‍ക്കൊപ്പം പരിക്കേറ്റ കൊമ്പനും സൈലന്റ്വാലി വനമേഖലയിലേക്ക് കയറിപ്പോയിരിക്കാമെന്നാണ് നിഗമനം. ആനയെ കണ്ടെ ത്തുന്നപക്ഷം ആവശ്യമെങ്കില്‍ ചികിത്സ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
വനയോര പ്രദേശമായ അമ്പലപ്പാറ ഭാഗത്ത് കാട്ടാനകള്‍ സ്ഥിരമായി എത്താറുണ്ട്. മണ്ണാര്‍ക്കാട് ആര്.ആര്.ടി., സൈലന്റ്വാലി റെയ്ഞ്ച്, അമ്പലപ്പാറ, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്.
