മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സീസണ് പാസുകളുടെ വിതരണോദ്ഘാടനവും ബ്രോഷര്പ്രകാശനവും അല്‍ഫായിദ കണ്വെന്ഷന് സെന്ററില്‍ നടന്നു. നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. സീസണ്പാസുകളുടെ വിതരണോദ്ഘാടനം സാമൂ ഹ്യപ്രവര്‍ത്തകന്‍ ടി.കെ അബൂബക്കര്‍ ബാവിക്ക് പാസുകള്‍ കൈമാറി, മണ്ണാര്‍ക്കാട് എസ്.എച്ച്.ഒ. വി.വിവേക് നിര്‍വഹിച്ചു.
വരുന്ന ജനുവരി 09 മുതലാണ് 14-ാമത് മുല്ലാസ് വെഡ്ഡിങ് സെന്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുക. ചടങ്ങില്‍ എം.എഫ്.എ. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍, നഗരസഭാ കൗണ് സിലര്‍മാരായ ഷൗക്കത്ത് നെല്ലിപ്പുഴ, എസ്.അജയകുമാര്‍, അനീസ് ഗസന്‍ഫര്‍, ജലീല്‍ കുളമ്പന്‍, ടൂര്‍ണമെന്റ് സ്പോണ്സര് ഷാജി മുല്ലപ്പള്ളി, രാഷ്ട്രീയ കക്ഷിനേതാക്കളായ മുജീബ് പെരിമ്പി ടി, കെ.മന്‍സൂര്‍, പ്രേമരാജന്‍ മാസ്റ്റര്‍, കബീര്‍, സദക്കത്തുള്ള പടലത്ത്, അഷ്റഫ് എടേരത്ത്, സിദ്ധീക്ക് മച്ചിങ്ങല്‍, എം.എഫ്.എ. ഭാരവാഹികളായ ഫിറോസ് ബാബു, സലിം മറ്റത്തൂര്‍, ഇബ്രാ ഹിം ഡിലൈറ്റ്, കെ.പി അക്ബര്‍, ഫിഫ മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.
