റിപ്പോര്‍ട്ട് ഡിസംബര്‍ 20 ന് ലഭ്യമാക്കണം
അഗളി:അട്ടപ്പാടി മേഖലയിലെ 15 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കണമെന്ന് നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി. 2011 മുതല്‍ 2026 നവംബര്‍ വരെ പ്രസവിച്ച അമ്മമാരുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യ സ്ഥിതി, അരിവാള്‍ രോഗമുള്ളവരുടെ വിവരങ്ങള്‍ അടങ്ങിയ സമഗ്ര റിപ്പോര്‍ട്ട് ഡിസംബര്‍ 20-നകം സമര്‍പ്പിക്കാനും സമിതി നിര്‍ദേശിച്ചു. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. ചെയര്‍പേഴ്സനാ യ സമിതി അട്ടപ്പാടി മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ സിറ്റിങ്ങിലാണ് നിര്‍ദേശം.
ആരോഗ്യ സ്ഥാപനങ്ങളിലെ എച്ച്.എം.സികളില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി- പട്ടികവര്‍ഗ സംഘ ടനകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സമിതി ആവശ്യപ്പെട്ടു. പാലക്കാട് മെഡിക്കല്‍ കോളജില്‍ സംവരണതത്വം കൃത്യമായി പാലിക്കണം. കാന്‍സര്‍ രോഗികള്‍ക്ക് ഉള്‍പ്പെടെയുള്ള സൗജന്യ ഗതാഗത സംവിധാനങ്ങള്‍ സംബന്ധിച്ചും സമിതി റിപ്പോര്‍ട്ട് തേടി. കോട്ടത്തറ ട്രൈബല്‍ സ്പെ ഷ്യലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പിനോട് ശിപാര്‍ശ ചെയ്യും. താല്‍ക്കാലികമായി ഡോക്ടര്‍മാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കാനും സമിതി ഡി.എം.ഒയോട് നിര്‍ദേശിച്ചു.
ആശുപത്രികളില്‍ പട്ടികവര്‍ഗ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കുന്ന ഗ്രാന്ഡിന് തത്തുല്യമായി നല്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കണം. 2006 ലെ വനവകാശനിയമ പ്രകാരം നല്കിയ ഭൂമിയുടെ സമ്പൂര്‍ണ വിവരങ്ങള്‍ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചു. അട്ടപ്പാടിയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ പ്രതിമാസം നിശ്ചിത തീയ തിയില്‍ മോണിറ്ററിങ് സമിതി ചേര്‍ന്ന് പുരോഗതി വിലയിരുത്തണമെന്നും ആവശ്യപെട്ടു.
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറിയുള്ള അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ സ്റ്റോപ്പ് മെമ്മോ നല്കി നിര്‍ത്തിവെക്കാനും നിയമസഭാ സമിതി നിര്‍ദ്ദേശി ച്ചു.കെ.എല്‍.ടി.എ ആക്ട് പ്രകാരം നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്കാന് സമിതി അധ്യക്ഷന്‍ റവന്യൂ അധികൃതരോട് ആവശ്യപ്പെട്ടു.അഹാര്‍ഡ്സില്‍ വാച്ചര്‍മാരായി സേവനം അനുഷ്ഠിച്ചവരുടെ പുനര്വ്യാന്യാസം, ഏകലവ്യ സ്കൂള്‍ കെട്ടിടം നിര്‍മാണം, ഭവനനിര്‍മാണം ഉള്‍പ്പെടെ സമിതി മുന്‍പാകെ വന്ന 11 പരാതികള്‍ ചര്‍ച്ച ചെയ്തു. പുതിയ 22 പരാതികള്‍ സ്വീകരിച്ചു.
പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് നിയമസഭ സമിതി അംഗങ്ങളും എം.എല്‍.എ മാരുമായ പി.പി സുമോദ്, സി.കെ കാസിം, വി.ടി സൂരജ്, കെ ബിനുമോന്, യു.ആര് പ്രദീപ്, ജില്ലാ കലക്ടര്‍ കെ. സുധീര്‍, ഒറ്റപ്പാലം സബ് കലക്ടര്‍ അഞ്ജീത് സിങ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ഈശ്വരിരേശന്‍, ജില്ലാ പൊലിസ് മേധാവി അബ്ദുല്‍ റാഷി, പാലക്കാട് ആര്.ഡി.ഒ. കെ. ദേവകി, നിയമസഭ റിപ്പോര്‍ട്ടര്‍ കെ.ശ്രീകല, എസ്.ഒ.പി. ആര്. ഗോപന് മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
