മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി യുവജനങ്ങളുടെ നൂതനാ ശയങ്ങള്‍ക്കും ശാസ്ത്രസാങ്കേതികമികവിനും ശക്തിപകരുക എന്ന ലക്ഷ്യത്തോടെ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) ടോക്കും ഡിസൈന്‍ തിങ്കിങ് വര്‍ക്ക്ഷോപ്പും സംഘടി പ്പിച്ചു. യുവജനങ്ങളിലെ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ചുവടുവെപ്പാണ് വൈ ഐ പി. കുട്ടികളിലെ ചിന്താശേഷി വര്‍ധിപ്പിച്ച് പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന വിധത്തില്‍ അവരെ പ്രാപ്തരാക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാനും നൂതന ആശയ ങ്ങള് പങ്കുവയ്ക്കാനുമുള്ള സൗകര്യങ്ങള്‍ വൈ ഐ പി പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെ ടുക്കപ്പെടുന്ന നൂതന ആശയങ്ങള്‍ക്ക് കൃത്യമായ മെന്ററിങ്ങും പരിശീലനവും സാമ്പത്തിക സഹായവും ലഭിക്കും. കെ – ഡിസ്ക് സീനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് എസ്ദിപിന്, ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് ചിക്കു മറിന് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി.
