മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയുടെ 14 ജില്ലകളിലേക്കുമുള്ള രജിസ്ട്രേഷന് ഉദ്ഘാടനം വയനാട്, ഇടുക്കി ജില്ലകള്‍ക്കായി രജിസ്ട്രേഷന് നല്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം. സലീന ബീവി നിര്‍വഹിച്ചു. ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഭാഗങ്ങ ളിലാണ് രജിസ്ട്രേഷന് നടന്നത്. ഇതോടൊപ്പം പ്രവൃത്തിപരിചയമേളയിലും സ്പെഷ്യല്‍ സ്കൂ ളുകളുടെ മത്സരങ്ങളിലുമുള്ള രജിസ്ട്രേഷനും നടന്നു. സ്പെഷ്യല്‍ സ്കൂള്‍ വിഭാഗം മത്സരങ്ങള്‍ നവംബര്‍ 19നും പ്രവൃത്തിപരിചയമേളയുടെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സര ങ്ങള് 20, 21 തീയതികളിലും നടക്കും. രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്കായി 19ന് രാവിലെ 10 മുതല്‍ രാത്രി ഏഴുവരെ പ്രത്യേക സൗകര്യം ഒരുക്കും.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ മണ്ണര്‍ക്കാട് വിദ്യാ ഭ്യാസ ജില്ലാ ഓഫീസര്‍ സി. അബുബക്കര്‍, രജിസ്ട്രേഷന് കമ്മിറ്റി കണ്‍വീനര്‍ കെ.കെ രജേഷ് മാസ്റ്റര്‍, ജോയിന്‍ കണ്‍വീനര്‍മാരായ ജോബി ബാലകൃഷ്ണന്, പി.ജയരാജ്, സുധീര്‍ എന്നിവര്‍ പങ്കെടു ത്തു.
