മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ സര്‍ഗാ ത്മകതയ്ക്കും ശാസ്ത്ര-സാങ്കേതിക മികവിനും വേദിയൊരുക്കുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഇന്നൊവേഷന് സോണ്‍ പ്രവര്‍ത്തനമാരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സില്‍, സമഗ്ര ശിക്ഷാ കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ഇന്നൊവേഷന് സോണില്‍ സ്കൂള്‍ വിഭാഗം സംസ്ഥാനതല വിജയികളായ 18 ടീമുകളാണ് തങ്ങളുടെ നൂതനാശയങ്ങളും പ്രോട്ടോടൈപ്പുകളും അവതരിപ്പിക്കുന്നത്. വിവിധ വിദ്യാലയ ങ്ങളിലെ വൈ.ഐ.പി. ക്ലബുകളുടെ സജീവ പങ്കാളിത്തവും പ്രദര്‍ശനത്തിലുണ്ട്. വിദ്യാര്‍ഥി കളിലെ പ്രശ്നപരിഹാരശേഷിയും സംരംഭകത്വ മനോഭാവവും വളര്‍ത്തി, അവരുടെ ആശയ ങ്ങള്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശവും സാങ്കേതിക പിന്തുണയും നല്കി പ്രായോഗിക ഉല്പന്നങ്ങ ളായും സംരംഭങ്ങളായും മാറ്റുകയാണ് യംഗ് ഇന്നൊവേറ്റേഴ്സ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന തല വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും ലഭിക്കും.
മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ സജ്ന ഇന്നൊവേഷന് സോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ അധ്യക്ഷനായി. കെ-ഡിസ്ക് ജില്ലാ കോഓര്‍ഡിനേ റ്റര്‍ കിരണ്‍ദേവ്, എസ്.എസ്.കെ ഡി.പി.സി ടി. ഷൗക്കത്തലി, ഡി.പി.ഒമാരായ ധീര പി. ദേവസ്യ, നസീര്‍ ബാബു, കരിക്കുലം കമ്മിറ്റി അംഗം സിദ്ധിഖ് പാറോക്കോട്ട്, ബി.പി.സിമാരായ പി സലിം നാലകത്ത്, അബ്ദുള്‍ ഷുക്കൂര്‍, എം. അബ്ദുല്‍ നാസര്‍, എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എ ഹബീബ്, പ്രധാനാധ്യാപകന് അന്‍വര്‍ സാദത്ത്, കെ-ഡിസ്ക് ജില്ലാ കോഓര്‍ഡി നേറ്റര്‍ ജസ്റ്റിന്, പാലക്കാട് എസ്.എസ്.കെ ഡി.പി.ഒ ഡോ. സത്താര്‍ താണിയന്‍ എന്നിവര്‍ പങ്കെടു ത്തു.
