പാലക്കാട് : മെയ് 20ന് കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലാ ആശുപത്രി യില്‍ ചികിത്സയിലായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി(38) രോഗ മുക്തനായി ഇന്ന് (ജൂണ്‍ രണ്ട്) ആശുപത്രി വിട്ടു. ഇദ്ദേഹ ത്തിന്റെ പരിശോധനാഫലം തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവ് ആയ തിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചത്. തുടര്‍ ന്നും 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കേണ്ടതിനാല് പഞ്ചായ ത്ത് മുഖേന സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററിലേക്ക് ആണ് ഇദ്ദേഹത്തെ മാറ്റിയത്. ഇദ്ദേഹം ആശുപത്രി വിട്ടതോടെ പാലക്കാട് ജില്ലയില്‍ കോവിഡ്സ്ഥി രീകരിച്ച് ചികിത്സ യില്‍ കഴി യുന്നവര്‍ 141 പേരായി.