പാലക്കാട്:ജില്ലയില്‍ ഇന്ന് ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഉള്‍പ്പെ ടെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും മേയ് 14ന് രാജധാനി എക്‌സ്പ്രസില്‍ നാട്ടിലെത്തിയ അലനല്ലൂര്‍ സ്വദേശി,ബാംഗ്ലൂരില്‍ നിന്നും വന്ന പാലക്കാട് അംബി കാപുരം സ്വദേശി,ദുബായില്‍ നിന്നും എത്തിയ തച്ചമ്പാറ സ്വദേശി
കുവൈത്തില്‍ നിന്നും വന്ന കൊല്ലങ്കോട് സ്വദേശി എന്നിവര്‍ക്കാ ണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകയ്ക്കു സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.ഇതോടെ പാലക്കാട് ജില്ലയില്‍ കോവി ഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേ ശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതിക ളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 143 പേരായി. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് ഗര്‍ഭിണികളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.മഞ്ചേരിയില്‍ ചികി ത്സയില്‍ ഉണ്ടായിരുന്ന നെല്ലായ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 143പേരാണ് ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശുപത്രികളിലായി 32 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.
ഇന്ന്) ജില്ലയിൽ 5 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ വിദേശത്തുനിന്ന് വന്നവരും രണ്ടുപേർ ഇതര സംസ്ഥാന ങ്ങളിൽ നിന്ന് വന്നവരും ഒരു ആരോഗ്യപ്രവർത്തകയുമാണുള്ളത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 8117 സാമ്പിളുകളില്‍ ഫലം വന്ന 6953 നെഗറ്റീവും 153 എണ്ണം (125 പുരുഷന്മാർ, 28 സ്ത്രീകൾ) പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 783 സാമ്പിളുകളാണ് പരിശോധിച്ചത്.