എടത്തനാട്ടുകര: സ്കൂള്‍ മേളകള്‍ വിദ്യാര്‍ഥികളുടെ സര്വതോന്മുഖമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വി.കെ ശ്രീകണ്ഠന് എം.പി. പറഞ്ഞു.മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവം എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കിയ ‘കലാമൊഴി’ കലോത്സവ പതിപ്പ് പ്രത്യേക ഡിജിറ്റല്‍ പത്രത്തിന്റെ പ്രകാശനവും എം.പി. നിര്‍വഹിച്ചു. സ്കൂള്‍ കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത മുണ്ടേക്കാരാട് ജി.എല്‍.പി. സ്കൂള്‍ അധ്യാപകന് പി. മന്‍സൂറിന് ചടങ്ങില്‍ വെച്ച് ഉപഹാരം നല്കി.റിസപ്ഷന് കമ്മിറ്റി തയ്യാറാക്കിയ സ്വാഗതഗാനം ഉദ്ഘാടന സമ്മേളനത്തിന് മിഴിവേകി.
കെ.പ്രേംകുമാര്‍ എം.എല്‍.എ. അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കര് മുഖ്യാതിഥിയായി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, സംഘാട ക സമിതി ചെയര്‍പേഴ്സണ്‍ കെ.ഹബീബുള്ള അന്‍സാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ് ആലായന്‍, റഫീക്ക പാറോക്കോട്ട്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സ്മിത,എസ്.ഷീന, അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബഷീര്‍ പടുകുണ്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗം ജമീല നാസര്‍, ഡി.ഇ.ഒ വി. അനിത, എ.ഇ.ഒ. സി. അബൂബക്കര്‍, ബി.പി.സി. സലീം നാലകത്ത്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്ട്, ജോയിന്റ് കണ്‍വീനര്‍ പി.യൂസഫ്, പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍സലാം പടുകുണ്ടില്‍, ജനറല്‍ കണ്‍വീനര്‍ എസ്. പ്രതീഭ, കണ്‍വീനര്‍ കെ.എ അബ്ദുല്‍ മനാഫ്, മുഫീന ഏനു, അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി.കെ. അബ്ദുറഹ്മാന്, അബ്ദുള്ള പാറോക്കോട്ട് എന്നിവര്‍ സംസാരിച്ചു.
