മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള താലൂക്ക് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ തുടരന്നു.രണ്ടാംഘട്ടമായി നിലവിലെ പൂരാഘോഷ കമ്മിറ്റി ഭാരവാഹികളുടെയും ജനകീയ കമ്മിറ്റി ഭാരവാഹികളുടെയും ചൊവ്വാഴ്ച ചേര്‍ന്നെങ്കിലും പ്രശ്നപരിഹാരത്തിന് അധികൃതര്‍ മുന്നോട്ട് വെച്ചനിര്ദേശങ്ങള് ഇരു വിഭാഗവും തള്ളിയതോടെ അന്തിമതീരുമാനത്തിലേക്കെത്തിയില്ല.
തഹസില്‍ദാറുടെ നേതൃത്വത്തില്‍ നേരത്തെ ട്രസ്റ്റിയുമായും ചര്‍ച്ച നടത്തിയിരുന്നു.ട്രസ്റ്റ് നിയമി ച്ചാണ് മൂന്ന് ആളുകളെ ചുമതലപ്പെടുത്തിയതെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചതായി തഹസില്‍ ദാര്‍ പറഞ്ഞു.നിലവിലുള്ള ട്രസ്റ്റ് നിയമിച്ച ആളുകള്‍ ഉള്‍പ്പെടെയുള്ള 21 അംഗ എക്സിക്യൂട്ടീ വില്‍ ഇരു വിഭാഗത്തില്‍ നിന്നും ഒന്‍പത് വീതം ആളുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാ മെന്ന നിര്‍ദ്ദേശം ഇരു വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്തു. എന്നാല്‍ ജനകീയ കമ്മിറ്റിയില്‍ നിന്നും ഒരാളെ താക്കോല്‍ സ്ഥാനത്തേക്ക് നിയമിക്കുക, അല്ലെങ്കില്‍ ട്രസ്റ്റിയുടെ കുടുംബത്തില്‍പെട്ട മൂന്ന് പേര് പ്രധാനഭാരവാഹികളാവുകയെന്ന നിര്‍ദേശമാണ് ജനകീയ കമ്മിറ്റി രണ്ടാംഘട്ട ചര്‍ച്ചയില്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍. സബ് കമ്മിറ്റിയില്‍ ജനകീയ കമ്മിറ്റിയിലെ അംഗങ്ങ ളെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യങ്ങള്‍ ഇവര്‍ എഴുതി നല്‍കിയിട്ടുള്ള തായും അധികൃതര്‍ അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 18-ന് യോഗം ചേരാമെന്നും അതിന് ശേഷം തീരുമാനം അറിയി ക്കാമെന്നുമാണ് നിലവിലെ കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ ചര്‍ച്ചക ള്‍ നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും തങ്ങളുടെ വഴിയില്‍ മുന്നോട്ടുപോകുമെന്നുമാണ് മറു വിഭാഗത്തിന്റെ നിലപാട്. സമവായത്തിലൂടെ നല്ലൊരു കമ്മിറ്റി രൂപീകരിച്ച് മണ്ണാര്‍ക്കാട് പൂരം ഭംഗിയായി നടത്തണമെന്നാണ് പഴയ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുള്ളത്.ഇന്നത്തെ യോഗ തീരു മാനങ്ങളും ഇരുവിഭാഗത്തിന്റെയും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി സബ് കലക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അബ്ദുറഹിമാന് പോത്തുകാടന് അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന നിര്‍ദേശം ഇരുവിഭാഗത്തിനും നല്‍കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേക്, ഡെപ്യുട്ടി തഹസില്‍ദാര്‍ സി.വിനോദ്, എ.ടി ഷാജി, സി.അലി, വില്ലേജ് ഓഫിസര്‍ പ്രസാദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
