മണ്ണാര്‍ക്കാട്:ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധ തിയുടെ ആഭിമുഖ്യത്തില്‍ റബര്‍ പുനര്നടീലിനായി കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്ട്രേ ഷനും സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് പകരുന്നതിനും കര്‍ഷകര്‍ക്ക് സമാശ്വാസ മാവുന്നതിനും കേര പദ്ധതി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായ വഴികാട്ടിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് ഹളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷന്‍ നിസാമുദ്ദീന്‍ പൊന്നങ്കോട് അധ്യക്ഷനായി.കേര പ്രൊജക്റ്റ് തൃശൂര്‍ ഡെപ്യൂട്ടി റീജ്യണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍,റബര്‍ ബോര്‍ഡ് മണ്ണാര്‍ക്കാട് റീജിയണ്‍ ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ വി.പി പ്രേമലത,കേര തൃശൂര്‍ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര് രജീഷ്, കേര തൃശൂര്‍ ആര്.പി.എം.യു. ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ പി.എം നവാസ് എന്നിവര്‍ സംസാരിച്ചു.
കാലാവസ്ഥാനുസൃത റബര്‍ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഹെക്ടറിന് 75,000യാണ് രൂപ അനുവദിക്കുന്നത്. ഒരു കര്ഷകന് പരമാവധി രണ്ടു ഹെക്ടര്‍ വരെ ധനസഹായം അനുവദിക്കും. മുന്നൂറ്റി മുപ്പതോളം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും പുനര്‍ നടീലിനായുള്ള രെജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതര്‍ അറിയിച്ചു.
