മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളില്‍ പിന്നോക്ക സമുദായത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചെന്നാരോപിച്ച് ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രേമന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മോഹനന് കല്ലേപള്ളി അധ്യ ക്ഷനായി.ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബി.മനോജ്, സെല്‍ കോര്‍ഡിനേറ്റര്‍ എ.പി സുമേഷ്കുമാര്, മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാ നി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.ദൃശ്യക്, ഒ.ബി.സി. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാ രായ ജയന് മലനാട്, ശ്രീധരന് ചേറുംകുളം, ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാജു പുഴക്കല്‍, സുധീഷ് കുളപ്പാടം, ഒ.ബി.സി. മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
