പാലക്കാട്: കല്‍പ്പാത്തി സംഗീതോത്സവത്തിന് ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായം ഈ വര്‍ഷം മുതല്‍ വീണ്ടും ലഭ്യമാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി. സി വിഷ്ണുനാഥ് പറ ഞ്ഞു. രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന് തിരി തെളിയിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സാമ്പ ത്തിക സഹായം വി.കെ ശ്രീകണ്ഠന് എം പി, രമേഷ് പിഷാരടി എം.എല്‍.എ. എന്നിവര്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് പുനരാരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് മണി അയ്യര്‍, ചെമ്പൈ വൈദ്യനാഥ ഭഗവതര്, എം.ഡി രാമനാഥന് മുതല്‍ നീളുന്ന രാജ്യത്തെ പ്രമുഖ കലാകാരന്മാര്ക്ക് ജന്മം നല്കിയ നാടാണ് കല്‍പ്പാത്തി. ഇവിടെ നടക്കുന്ന സംഗീതോത്സവത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ.എ തുളസി മുഖ്യാതിഥിയായിരുന്നു. വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന കല്‍പ്പാത്തി രഥോത്സവം നാടിന്റെ മനസ്സാണെന്ന് മന്ത്രി പറഞ്ഞു.
രമേഷ് പിഷാരടി എം.എല്‍.എ. അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന് എം.പി, നഗരസഭ അധ്യക്ഷന്‍ പി സ്മിതേഷ്, ജില്ലാ കലക്ടര്‍ സുധീര്‍ കെ, കൗണ്‍സിലര്‍ ഷെറീഫ് റഹ്മാന് , പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി എന്‍ സുബ്ബരാമന്‍, ജോയിന്‍ ജനറല്‍ കണ്‍വീനര്‍ കരിമ്പുഴ രാമന്, ഡിടിപിസി സെക്രട്ടറി ഡോ. സില്ബട്ട് ജോസ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മൈസൂര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന മൈസൂര്‍ നാഗരാജും മൈസൂര്‍ മഞ്ജുനാഥും വയലിന് കച്ചേരി അവതരിപ്പിച്ചു. മൃദംഗത്തില്‍ അനന്ത ആര് കൃഷ്ണനും ഘടത്തില്‍ വാഴപ്പള്ളി ആര് കൃഷ്ണകുമാര്‍ ഘടത്തിലും അകമ്പടിയായി.
