മണ്ണാര്‍ക്കാട്: കുമരംപുത്തൂരിലെ വ്യാപാരിയില്‍ നിന്നും എയര്‍ കണ്ടീഷണറുകള്‍ വാങ്ങി പണം നല്‍കാതെ കബളിപ്പിച്ചയാളെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. പെരിന്തല്‍മണ്ണ വട്ടപ്പറമ്പ് ആമ്പാ ടത്ത് വീട്ടില്‍ മുഹമ്മദ് ഫിറോസിനെ (39)യാണ് എസ്.ഐ. റിജില്രാജും സംഘവും ചേര്‍ന്ന് അറ സ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.
വീടുകളില്‍ വില്‍പ്പന നടത്താനെന്ന് പറഞ്ഞാണ് കുമരംപുത്തൂരിലെ കട ഉടമ മുഹമ്മദ് ഇല്യാ സില് നിന്ന് 3.85 ലക്ഷം രൂപ വിലവരുന്ന 11എ.സി.കള്‍ കൊണ്ടുപോയത്. കടയിലെത്തി സൗഹൃ ദം സ്ഥാപിച്ചശേഷം സുഹൃത്തിന്റെ വിട്ടീലേക്കാണന്ന് പറഞ്ഞ് സെപ്റ്റംബര്‍ 15-ന് ആദ്യം രണ്ട് എ.സികള്‍ കൊണ്ടുപോവുകയും ചെക്ക് നല്‍കുകയും ചെയ്തു.അടുത്തദിവസം രാവിലെ മൂന്ന് എ.സികളും കൊണ്ട് പോയി ചെക്ക് കൈമാറി. വീടുകളില്‍ കൊണ്ടുപോയി കച്ചവടം നടത്തുന്നു ണ്ടെന്ന് പറഞ്ഞാണ് വീണ്ടും ആറു എ.സികള്‍ കൂടി കൊണ്ടുപോയത്. കട ഉടമ ചെക്കുകളുമായി ബാങ്കില്‍ ചെന്നപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്നും കബളിപ്പിക്കപ്പെട്ടതായും വ്യക്തമായത്. ഇതേ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെരിന്തല്‍മണ്ണയില്‍ നിന്നാണ് ഫിറോസിനെ പിടികൂടിയത്. കേസില്‍ കൂട്ടുപ്രതികളായ രണ്ട് പേര് കൂടി പിടിയിലാകാനുള്ള തായി പൊലിസ് അറിയിച്ചു.
