മണ്ണാര്‍ക്കാട്: സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ഇന്‍ക്ലൂസീവ് സ്പോര്‍ട്സില്‍ മികച്ച പ്രകട നം കാഴ്ചവെച്ച കായിക പ്രതിഭകളെ മണ്ണാര്‍ക്കാട് ബി.ആര്. സിയുടെയും ലയണ്‍സ് ക്ലബിന്റെയും നേതൃത്വത്തില്‍ അനുമോദിച്ചു. ബി.ആര്.സി ഹാളില്‍ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് നീതു ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ ഗിരീഷ് ഗുപ്ത അധ്യക്ഷനായി. സമഗ്ര ശിക്ഷ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി.ഷൗക്കത്തലി മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സത്താര്‍ താണിയന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സാംസ ണ് സെബാസ്റ്റ്യന്‍ ഉപഹാര സമര്‍പ്പണം നടത്തി.ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ സലിം നാലക ത്ത്, ഡോ. എസ് ഷിബു,റെജിമോന് ജോസഫ്, റഷീദ് മന്തടത്തില്, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഉഷ കെ സ്പെഷ്യലിസ്റ്റ് അധ്യാപിക അജിത. കെ, ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഷീജ എന്നിവര്‍ സംസാരിച്ചു.
