മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 40 രൂപയായി വര്‍ധിപ്പി ക്കണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു നെല്ലിന്റെ ഉത്പാദന ച്ചെലവിലുണ്ടായ കുത്തനെയുള്ള വര്‍ധനവും പൊതുവിപണിയിലെ അരിവിലക്കയറ്റവും കണക്കിലെടുത്ത് നിലവിലെ സംഭരണവില സര്‍ക്കാര്‍ അടിയന്തരമായി പുനഃപരിശോധിക്ക ണമെന്നാണ് സംഘടനയുടെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പുതുക്കിനിശ്ചയിച്ച പ്രകാരം കിലോയ്ക്ക് 31 രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് പൊതുവിപണിയിലെ നെല്ലുവിലയേക്കാള് കുറവാണ്.
പൊതുവിപണിയില്‍ അരിവില കിലോയ്ക്ക് 10 മുതല്‍ 15 രൂപ വരെ വര്‍ധിച്ചിട്ടും നെല്ലിന്റെ സംഭരണവിലയില്‍ കേവലം ഒരു രൂപയുടെ വര്‍ധനവ് മാത്രമാണ് സര്‍ക്കാര്‍ വരുത്തിയത്. ആനുപാതികമായി സംഭരണവില ഉയര്ത്താത്തപക്ഷം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയുള്ള നെല്ലെടുപ്പ് പരാജയപ്പെടാനും കര്‍ഷകര്‍ പൊതുവിപണിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാ കാനും സാധ്യതയേറെയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
മുന്‍പ് പൊതുവിപണിയില്‍ നെല്ലിന് 20-22 രൂപ വിലയുണ്ടായിരുന്ന സമയത്ത് കഴിഞ്ഞ സര്‍ക്കാര്‍ 30 രൂപ വരെ താങ്ങുവിലയായി കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. കേന്ദ്ര താങ്ങുവിലയ്ക്ക് പുറമെ സംസ്ഥാനത്തിന്റെ പ്രോത്സാഹന വിഹിതം കൂടി ഉള്‍പ്പെടുത്തി കര്‍ഷകരെ സഹായിച്ചിരുന്ന അന്നത്തെ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകരുത്. രാസവളങ്ങളുടെ വില രണ്ടുമൂന്ന് ഇരട്ടിയായി ഉയര്‍ന്നതും കൃത്യസമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വളം ലഭ്യമാകാത്തതും കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതോടെ മുന്‍കാലങ്ങളില്‍ ത്രിതല പ ഞ്ചായത്തുകള്‍ വഴി ലഭിച്ചിരുന്ന രാസവളം, ചുണ്ണാമ്പ്, വിത്ത് സബ്സിഡികളും ഉഴവുകൂലി ആനു കൂല്യങ്ങളും നിലച്ചു.കൂടാതെ, എല്‍നിനോ പ്രതിഭാസം മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം കാരണം പാലക്കാട് ജില്ലയിലെ ഒന്നാംവിള കൃഷി വലിയ നഷ്ടത്തിലാണ് കലാശിച്ചത്. ഈ സാഹ ചര്യങ്ങളെല്ലാം പരിഗണിച്ച് കര്‍ഷകരെ രക്ഷിക്കാന്‍ സംഭരണവില ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാ റാകണമെന്ന യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, സെക്രട്ടറി മണികണ്ഠന് പൊറ്റശ്ശേരി എന്നിവര്‍ സംസാരിച്ചു.
