പരീക്ഷ മാറ്റിവെച്ചു
നവംബർ 09, 11 തീയതികളിൽ സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി വിദ്യാർഥികൾക്കും സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾക്കും നടത്താനിരുന്ന നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബർ 09, 11 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. ( 2020 സ്കീം – 2023 പ്രവേശനം മുതൽ ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ എം.സി.എ. ( 2020 സ്കീം – 2022 പ്രവേശനം മുതൽ ) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷ റീ – ഷെഡ്യൂൾ ചെയ്തു
അഫിലിയേറ്റഡ് കോളേജുകളിൽ (സർവകലാശാലാ ക്യാമ്പസിലെ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിലെ വിദ്യാർത്ഥികൾക്ക് ഒഴികെ) നവംബർ 03, 05 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് (പി.ജി. – സി.ബി.സി.എസ്.എസ്. – 2019 സ്കീം) പരീക്ഷകൾ യഥാക്രമം നവംബർ 13, 16 തീയതികളിൽ നടത്തും.
അഫിലിയേറ്റഡ് കോളേജുകളിലെ (സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിലെ വിദ്യാർത്ഥികൾക്ക് ഒഴികെ) മൂന്നാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്നോളജി (സി.ബി.സി.എസ്.എസ്. – പി.ജി. – 2019 സ്കീം – 2023 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ റീ – ഷെഡ്യൂൾ ചെയ്തത് പ്രകാരം നവംബർ 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രോജക്റ്റ് അസോസിയേറ്റ് നിയമനം
കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി വിഭാഗം സീനിയർ പ്രൊഫസർ ഡോ. എബ്രഹാം ജോസഫ് കോർഡിനേറ്ററായിട്ടുള്ള പ്രോജക്റ്റിലെ (DST – PURSE Project : “Harvesting Renewable Energy for a Sustainable Future Explorations on Designer Molecules and Functional Materials”) ‘ പ്രോജക്റ്റ് അസോസിയേറ്റ് II ‘ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. മിനിമം യോഗ്യത : രണ്ട് വർഷത്തെ ഗവേഷണ പരിചയതോടുകൂടിയ കെമിസ്ട്രിയിലുള്ള (അല്ലെങ്കിൽ അനുബന്ധ വിഷത്തിലുള്ള) ബിരുദാനന്തര ബിരുദം. ഉയർന്ന പ്രായപരിധി 35 വയസ്. താത്പര്യമുളളവർക്ക് ബയോഡാറ്റ, ഇ-മെയിൽ ഐ.ഡി., മതിയായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം നവംബർ 20 നോ അതിനു മുമ്പോ purseuoc@gmail.com എന്ന ഇ-മെയിലിൽ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : ഡോ. എബ്രഹാം ജോസഫ്, സീനിയർ പ്രൊഫസർ, രസതന്ത്ര വിഭാഗം, കാലിക്കറ്റ് സർവകലാശാല, മലപ്പുറം – 673 635, ഇ-മെയിൽ – abrahamjoseph@uoc.ac.in , purseuoc@gmail.com , ഫോൺ : 9447650334. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റർ എം.എഡ്. (2023 പ്രവേശനം മുതൽ) ഡിസംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 20 വരെയും 210 രൂപ പിഴയോടുകൂടി 24 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 09 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2024 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 07-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഇലക്ട്രിസിറ്റി വർക്കർ നിയമനം
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് വകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള ഇലക്ട്രിസിറ്റി വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത: ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതാനും കഴിയണം. എട്ടാം ക്ലസ്, വെയർമാൻ ലൈസൻസ് അഭികാമ്യം. ഉയർന്ന പ്രായപരിധി 40 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും). ഒ.ബി.സി., എൽ.സി. / എ.ഐ. വിഭാഗങ്ങളിലായി ഓരോ എൻ.സി.എ. ഒഴിവ് വീതമാണുള്ളത്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാതീയതിയിൽ മാറ്റം
നവംബർ 09ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എം.സി.എ. (2020 സ്കീം – 2022 പ്രവേശനം) സെപ്റ്റംബർ 2026 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 09ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി
പരീക്ഷാഫലം
വിദൂര വിഭാഗം ഫൈനൽ ഇയർ / മൂന്നും നാലും സെമസ്റ്റർ എം.എ. ഹിന്ദി (എസ്.ഡി.ഇ. – 2001 സിലബസ് – 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 12 വരെ അപേക്ഷിക്കാം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒൻപതാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് (2021 പ്രവേശനം) ഏപ്രിൽ 2026 സെ ( SAY – SAVE A YEAR ) പരീക്ഷകൾക്ക് (പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ) പിഴ കൂടാതെ നവംബർ 17 വരെയും 210 രൂപ പിഴയോടുകൂടി 20 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 09 മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ എം.ആർക്. (2019 സ്കീം – 2023, 2024, 2025 പ്രവേശനം) ജനുവരി 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 19 വരെയും 210 രൂപ പിഴയോടുകൂടി 23 വരെയും അപേക്ഷിക്കാം. ലിങ്ക് നവംബർ 10 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ വിവിധ നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ (എഫ്.വൈ.യു.ജി.പി.) ഏപ്രിൽ 2026 പരീക്ഷാ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
