പാലക്കാട്: നവംബർ 22-ന് ജില്ലയിൽ നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷനുമായി ബന്ധപ്പെട്ട് ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ചേർന്നു.ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,75,226 കുട്ടികൾക്കാണ് നവംബർ 22-ന് പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ഇതിനായി 2,336 ബൂത്തുകൾ സജ്ജീകരിക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ വകുപ്പുകളിൽ നിന്നും സംഘടനകളിൽ നിന്നും പൂർണ്ണ സഹായ സഹകരണങ്ങൾ ആവശ്യമാണെന്ന് ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. അനിത എ. കെ. വിശദീകരിച്ചു.
ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) പി. ഷിബു യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ബിന്ദു തോമസ് കെ. സ്വാഗതം ആശംസിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി റിയാസ്., ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം.) ഡോ. ആഗ്നസ്, റെയിൽവേ ഡിവിഷൻ അസിസ്റ്റന്റ് ഹെൽത്ത് ഓഫീസർ സന്തോഷ് കുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പോലീസ് വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, വനം വകുപ്പ്, ജില്ലാ ലേബർ ഓഫീസ്, പൊതു വിദ്യാഭ്യാസ വകുപ്പ്, കെ.എസ് .ഇ.ബി. ഡിവിഷൻ ഓഫീസ്, കുടുംബശ്രീ മിഷൻ തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികളും ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാരും പങ്കെടുത്തു.
