കോട്ടോപ്പാടം: നാട്ടുകല്‍-ഭീമനാട് റോഡില്‍ ചേപ്പിലായി ഭാഗത്ത് തകര്‍ന്ന സംരക്ഷണഭിത്തി യുടെയും റോഡ് വശങ്ങളുടെയും പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിയു ടെ കരാര്‍ നടപടികള്‍ പൂര്‍ത്തിയായതായും നിര്‍ദിഷ്ട സ്ഥലം കരാറുകാരന് കൈമാറുന്ന മുറ യ്ക്ക് നിര്‍മാണം തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.
24.99 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ കാലാവ ധിയാണ് നിശ്ചയിച്ചിട്ടുള്ളത്.ശനിയാഴ്ച ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് പൊ തുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം ഉദ്യോഗസ്ഥര്‍ പ്രവൃത്തികള്‍ കരാറായ വിവരം അറിയി ച്ചത്.റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട് കഴിഞ്ഞ താലൂക്ക് വികസന സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റോഡരുകില്‍ 23 മീറ്റര്‍ നീളത്തില്‍ ഭിത്തികെട്ടി സുരക്ഷയൊരുക്കുന്ന പദ്ധതിയില്‍ മണ്ണുപണി, കോണ്‍ക്രീറ്റ്, വെള്ളം വാര്ത്തുവിടാനുള്ള ദ്വാരങ്ങള്‍, മണ്ണ് തിരിച്ചുനിറയ്ക്കല് തുടങ്ങിയ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്. കുടിവെള്ളപദ്ധതിക്കായി പൈപ്പിട്ടതിനെ തുടര്‍ന്ന് തകര്‍ന്ന റോഡ് പുനരുദ്ധരിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നും അസീസ് ഭീമനാട് ആവശ്യപ്പെട്ടു.
പാലക്കാട്-കോഴിക്കോട് ദേശീയപാതയേയും നിര്‍ദിഷ്ട മലയോര ഹൈവേയേയും ബന്ധിപ്പിക്കു ന്ന പ്രധാന പാതയാണിത്. ദിനംപ്രതി നിരവധി ചരക്കുവാഹനങ്ങളുള്‍പ്പെടെ സഞ്ചരിക്കുന്ന ഈ റൂട്ടില്‍, ചേപ്പിലായി ഭാഗത്ത് വയലുകള്‍ വരുന്നിടത്ത് റോഡിന്റെ പകുതി ഭാഗം തകര്‍ന്നതോടെ നിലവില്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാന്‍ കഴിയുന്നുള്ളൂ. അലനല്ലൂര്‍ ഭാഗത്തു നിന്നും നാട്ടുകല്‍ ഭാഗത്തുനിന്നുമുള്ള വലിയ വാഹനങ്ങള്‍ക്ക് ദേശീയപാതയിലേക്കും മലയോര ഹൈവേയിലേക്കും പ്രവേശിക്കാന്‍ നിലവില്‍ കോട്ടോപ്പാടം ആര്യമ്പാവ് റോഡിനെയാണ് ആശ്രയിക്കേണ്ടിവരുന്നത്.
രണ്ട് വര്ഷംമുന്പ് റോഡിന്റെ ഇടതുവശത്തെ താങ്ങുമതിലിന്റെ അടിത്തറ ഇളകി വിള്ളല്‍ രൂപപ്പെട്ടിരുന്നു.പിന്നീട് തച്ചനാട്ടുകര സമഗ്ര കുടിവെള്ളപദ്ധതിക്കായി റോഡരുകിലൂടെ കൂറ്റന്‍ പൈപ്പുകള്‍ വിന്യസിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. ശക്തമായ മഴയില്‍ സംരക്ഷണ മതില് പൂര്‍ണ്ണമായും തകരുകയും താല്‍ക്കാലികമായി പുനഃസ്ഥാപിച്ച ഭാഗം ഉള്‍പ്പെടെ റോഡി ന്റെ പകുതിയോളം ഒലിച്ചുപോവുകയുമായിരുന്നു.മഴവെള്ളം കുത്തിയൊലിച്ചെത്തി റോഡ് വശങ്ങള് കൂടുതല്‍ തകരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഭിത്തി പുനര്‍നിര്‍മിച്ച് റോഡിന്റെ സ്ഥിരത വീണ്ടെടുക്കാന്‍ നടപടിയെടുക്കുന്നത്.
