അലനല്ലൂര്‍: അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് അലനല്ലൂര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് വാക്കര്‍ കൈമാറി.പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങേകുക, അശരണരായ രോഗികള്‍ക്ക് ആശ്വാസം നല്‍കുക എന്നീ ലക്ഷങ്ങളോടെ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ വാക്കര്‍ വാങ്ങി നല്‍കിയത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പി.കെ ഉഷയില്‍ നിന്ന് പാലിയേറ്റീവ് ജനറല്‍ സെക്രട്ടറി കെ.പി അഷ്റഫ് വാക്കര്‍ ഏറ്റുവാങ്ങി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.സജ്ന, അധ്യാപകരായ വി.ആര് രതീഷ്, ടി.ഷംന, ടി. സുധീഷ്, കെ.പ്രകാശ്, ഡോ.ആയിഷ ഹുസ്ന, എ.പ്രിയ റാണി, മാധവിക്കുട്ടി, വളണ്ടിയര്‍ ലീഡര്‍ മാരായ അബ്ദുല്‍ മാലിക്, അയിഷ സിയ, സജ്ല യാസ്മിന്, ശിഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
