മണ്ണാര്‍ക്കാട്: ഓണ്‍ലൈന്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ ശ്രദ്ധേയമായ മുന്നേറ്റം.സര്‍വകലാശാലയി ല്‍ ഓണ്‍ലൈന്‍ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ ആരംഭിച്ച ആദ്യ രണ്ട് പ്രവേശന സെഷനുകളിലായി ഏകദേശം 6,000 അഡ്മിഷന് നേടിയത്. കഴിഞ്ഞ ഫെബ്രുവരിയിലെ സെഷനി ല്‍ 1,460-ഓളം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍, 2026 ഓഗസ്റ്റ് സെഷനില്‍ പ്രവേശനം 4,500-ഓളമായി ഉയര്‍ന്നു.ആദ്യ സെഷനെ അപേക്ഷിച്ച് രണ്ടാം സെഷനില്‍ മൂന്നിരട്ടിയിലേറെ വര്‍ധന വ് കൈവരിച്ചത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭത്തിന് ലഭി ക്കുന്ന വര്‍ധിച്ച സ്വീകാര്യതയുടെ സൂചനയാണെന്ന് അധികൃതര്‍ പറഞ്ഞു.
പുതിയതായി ആരംഭിച്ച ഒരു പദ്ധതിക്ക് തുടക്കത്തില്‍ ലഭിച്ച പ്രതികരണവും, ഡിജിറ്റല്‍ പഠന സാധ്യതകളിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കൂടുതല്‍ പഠിതാക്കളിലേക്ക് എത്തിക്കാനുള്ള സര്‍വകലാശാലയുടെ ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതാണ്. പരമ്പരാഗത പഠനരീതികളില്‍ പങ്കെ ടുക്കാന്‍ കഴിയാത്തവര്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും ഭൂമിശാസ്ത്രപരമായ പരിമിതികള്‍ നേരിടുന്നവര്‍ക്കും ഉന്നതവിദ്യാഭ്യാസം നേടുന്നതിനോ തുടരുന്നതിനോ ഉള്ള അവസരങ്ങളാണ് ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ഒരുക്കുന്നത്.
പ്രവേശന നടപടികളുടെ അവസാന ഘട്ടത്തില്‍ മാത്രം ആരംഭിച്ച എം.ബി.എ. (ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്), ബി.കോം. ഓണേഴ്സ് പ്രോഗ്രാമുകള്‍ക്കും വിദ്യാര്‍ഥികളില്‍നിന്ന് മികച്ച പ്രതികര മാണ് ലഭിച്ചത്. 2026 ഓഗസ്റ്റ് സെഷനിലെ പ്രോഗ്രാം തിരിച്ചുള്ള കണക്കുകള്‍ പ്രകാരം, 4,500-ഓളം വിദ്യാര്‍ഥികളില്‍ 2,450-ഓളം പേര് ബിരുദ പ്രോഗ്രാമുകളിലും 2,050-ഓളം പേര് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബിരുദതലത്തില്‍ ബി.എ. സോഷ്യോളജി (ഹോണേഴ്സ്), ബി.എ. ഹിസ്റ്ററി (ഹോണേഴ്സ്), ബി.കോം. (ഹോണേഴ്സ്) എന്നീ പ്രോഗ്രാമുകള്‍ ശ്രദ്ധേയ മായ പ്രതികരണം നേടിയപ്പോള്‍, ബിരുദാനന്തര ബിരുദതലത്തില്‍ എം.കോം. ഫിനാന്‍സ്, എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, എം.എ. സോഷ്യോളജി, എം.എ. ഹിസ്റ്ററി, എം.എ. ഇക്കണോമിക്സ്, എം.ബി.എ. (ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്) തുടങ്ങി യ പ്രോഗ്രാമുകളും വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പില്‍ ഇടംനേടി. 2027 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന അടുത്ത പ്രവേശന സെഷനിലും മികച്ച പ്രതികരണവും അഡ്മിഷനില്‍ വര്‍ധനവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് ഓണ്‍ലൈന്‍ പഠനസാധ്യതകള്‍ എത്തിക്കാനും പ്രോഗ്രാമുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനും പഠനസൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2407356, 2660600 (സുവേഗ), ഇ-മെയില്‍ : cdoeonline@uoc.ac.in , വെബ്സൈറ്റ് : cdoe.uoc.ac.in.
