മണ്ണാര്‍ക്കാട്: പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 1,000 കോടിരൂപയുടെ പുതിയ ഭവനപദ്ധതി കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആരംഭി ക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭവന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ വര്‍ഷം 25,000 പട്ടികജാതി കുടുംബങ്ങള്‍ക്കും, 7,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭവന നിര് മാണ ധനസഹായം നല്‍കുമെന്നും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ പി ആര് ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
ഭവനപദ്ധതികളിലേക്ക് നവംബര്‍ ഒന്നു മുതല്‍ 16ന് വൈകിട്ട് അഞ്ചുമണി വരെ അപേക്ഷ സമര് പ്പിക്കാം.പട്ടിക ജാതി ഭവന പദ്ധതിയിലെ ധനസഹായത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട വികസന ഓഫിസില്‍ നേരിട്ടോ വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായോ അപേക്ഷിക്കാം.പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ നേതൃത്വം നല്‍കും.നവംബര്‍ 24 വരെ അപേക്ഷകളുടെ പരിശോധന നടത്തും.തയ്യാറാക്കിയ പട്ടിക നവംബര്‍ 30 ന് ബന്ധപ്പെട്ട ജില്ലാ ഓഫസര്‍ക്ക് സമര്‍പ്പിക്കണം.
ഡിസംബര്‍ മൂന്നിന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ആറിനാണ് സംസ്ഥാന തല ഉദ്ഘാടനം. ഡിസംബറില്‍ ആദ്യഗഡുവിതരണം ചെയ്യും. അപേക്ഷകരുടെ കുടുംബത്തി ന്റെ വാര്‍ഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയായിരിക്കണം. വിധവകള്‍ കുടുംബനാഥ യായുള്ള കുടുംബങ്ങള്‍ക്കും മാരക രോഗം ബാധിച്ച കുടുംബാംഗങ്ങളുളളവര്ക്കും മുന്‍ഗണന നല്‍കും. പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്കും മുന്തിയ പരിഗണന ഉണ്ടാകും.
പട്ടികജാതി ഭവനപദ്ധതിയില്‍ ഗ്രാമപരിധിയില്‍ കുറഞ്ഞത് രണ്ട് സെന്റും നഗരപരിധിയില്‍ കുറഞ്ഞത് ഒന്നര സെന്റും ഭൂമിയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 70 വയസ്സിന് താഴെ പ്രായമുള്ളവര്‍ ആയിരിക്കണം. 50 വയസ്സിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ വനിതക ളെയും പരിഗണിക്കും. 50,000 രൂപ വരെ വാര്‍ഷിക വരുമാനം ഉള്ള കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വകുപ്പ് നേരിട്ടായിരിക്കും ഗുണഭോക്തൃ പട്ടിക തയ്യാറാക്കുക. നിര്‍മിക്കുന്ന ഭവനത്തിന് 500 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടായിരിക്കണം. പട്ടികവര്‍ഗ ഭവനപദ്ധതിയില്‍ ഒരു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും രണ്ടിലധികം വിദ്യാര്‍ഥികളുള്ള കുടുംബത്തിന് മുന്‍ഗണന നല്‍കും. പട്ടികജാതി ഭവന പദ്ധതി പ്രകാരമുള്ള ഭവന ധനസഹായം നാല് ലക്ഷം രൂപയില്‍ നി ന്നും ആറ് ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. നാല് ഗഡുക്കളായിട്ടാവും ധനസഹായം വിത രണം.
പട്ടികവര്‍ഗ ഭവന നിര്‍മ്മാണ പദ്ധതി ധനസഹായത്തിലും രണ്ടുലക്ഷം രൂപയുടെ വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ വീട് വയ്ക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് നാലില്‍ നിന്നും ആറുലക്ഷം രൂപയായും, സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഇടങ്ങളിലും അതീവ ദുര്‍ഘട പ്രദേശങ്ങളിലും വീട് വയ്ക്കുന്ന ഗുണഭോക്കാക്കള്‍ക്ക് ആറില്‍ നിന്നും എട്ടുലക്ഷമായും ഭവന ധനസഹായം വര്‍ധിപ്പിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്കായി 727.68 കോടി രൂപയുടെയും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി 252.52 കോടി രൂപയുടെയും തനത് ഭവന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ ധനസഹായത്തിന് 20 കോടി രൂപയും വിനിയോഗിക്കും. ഇതോടെ, തനത് ഭവനപദ്ധതികള്‍ക്കായി ആകെ 1,000 കോടി രൂപ നടപ്പുവര്‍ഷം വകയിരുത്തുന്നതാണ്.
ലൈഫ് പദ്ധതിയെയാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം വരെ ഭവന ധന സഹായത്തിന് ആശ്രയിച്ചത്. അര്‍ഹമായ ഭവന നിര്‍മാണ ധനസഹായം കഴിഞ്ഞ വര്‍ഷങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമായില്ല. 2024-25 ല്‍ 120 കോടി രൂപയും, 2025 26 ല്‍ 105 കോടി രൂപയും ലൈഫ് മിഷനിലേക്ക് പട്ടികജാതി വികസന വകുപ്പ് നല്കി. എന്നാല്‍ ഒരു രൂപ പോലും ചെലവഴിക്കാതെ സാമ്പത്തിക വര്‍ഷാവസാനം ധനവകുപ്പ് ആ തുക തിരിച്ചെടുക്കു കയായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് പട്ടികജാതിക്കാര്‍ക്കായി ലൈഫ് മിഷന് ആകെ 757.47 കോടി രൂപയാണ് ചെലവഴിച്ചത്. ഈ വര്‍ഷം മാത്രം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് തനത് ഭവനപദ്ധതിക്കായി വിനിയോഗിക്കുന്നത് 727. 62 കോടി രൂപയാണ്.
പട്ടിക വിഭാഗങ്ങളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് കാണിക്കു ന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ദുരിതത്തിലാണ്ട ഈ വിഭാഗങ്ങളെ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തുകയാണ് സര്‍ക്കാര്‍. ഭവന നിര്‍മാണത്തുക വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തന്നെ ഇത് വ്യക്തമാണ്. 2009ല്‍ ഒരു ലക്ഷം രൂപ എന്നത് 2011 ലാണ് രണ്ട് ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്. രണ്ട് ലക്ഷം- മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിച്ചതും 2014ല്‍ ആണ്. 2018ലെ സര്‍ക്കാര്‍ അത് നാല് ലക്ഷം രൂപയാക്കി. എട്ട് വര്‍ഷം അതേ നിരക്ക് തുടര്‍ന്നു. ഇപ്പോള്‍ ഈ സര്‍ക്കാരാണ് ആറ് ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്.
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ധനസഹായം 2009 ലെ ഒന്നേകാല്‍ ലക്ഷം രൂപയില്‍ നിന്നും രണ്ടര ലക്ഷമാക്കി ഉയര്‍ത്തിയത് 2011 ല്‍ ആണ്. അത് 2015 ല്‍ മൂന്നര ലക്ഷമാക്കി ഉയര്‍ത്തി. 2018 ല്‍ ലൈഫ് മിഷന് തുടങ്ങിയപ്പോള്‍ അത് കാറ്റഗറികളായി തിരിച്ച് നാല് ലക്ഷം, ആറ് ലക്ഷം എന്നിങ്ങനെയാക്കി. കഴിഞ്ഞ എട്ടുവര്‍ഷമായി തുടരുന്ന ആ നിരക്കാണ് ഈ സര്‍ക്കാര്‍ യഥാക്രമം, ആറ് ലക്ഷം, എട്ട് ലക്ഷം എന്നിങ്ങനെ വര്‍ധിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
വകുപ്പ് സെക്രട്ടറി ഡോ. വീണാമാധവന്, എസ് ടി ഡയറക്ടര്‍ ബിനു ഫ്രാന്‍സിസ്, എസ് സി ഡയറക്ടര്‍ ഹിമ കെ, പ്രൈവറ്റ് സെക്രട്ടറി എം എസ് ഇര്‍ഷാദ്, സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി വി ജി മിനിമോള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
