മണ്ണാര്‍ക്കാട്: 2018-19 വര്‍ഷങ്ങളിലെ പ്രളയത്തിലും ഉരുള്‍പൊട്ട ലിലും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് കേരള പുനര്‍ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലവും വീടും വാങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ പുരോ ഗമിക്കുന്നു.കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കരടിയോട് മേഖലയില്‍ 40 എസ് ടി കുടുംബങ്ങള്‍ക്കും, 4 ജനറല്‍ വിഭാഗങ്ങള്‍ ക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.ഇവര്‍ക്ക് ഈ മേഖലയില്‍ തന്നെ ഭൂമി കണ്ടെത്തിയിട്ടുണ്ട്.നടപടികള്‍ ത്വരിതപ്പെടുത്താനും ഈ മാസം 30 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തികരിക്കാനും എന്‍ ഷംസുദ്ദീന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ഗുണഭോക്താക്കളുടെ പ്രതിനിധികളും എസ് ടി പ്രൊമോട്ടര്‍മാരും യോഗത്തില്‍ സംബന്ധിച്ചു. ഏറ്റെടുക്കുന്നതി നു വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട ഭൂമി ഗുണഭോക്തക്കളോട് ചെന്ന് പരിശോധിക്കാന്‍ എം എല്‍ എ യോഗത്തില്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് അലനല്ലൂര്‍ പഞ്ചായത്തിലെ ഉപ്പുകുളം മേഖലയിലും കാലവര്‍ഷ ത്തില്‍ ഭൂമി നഷ്ടപ്പെട്ടവരുടെ യോഗം ചേര്‍ന്നു. 19 എസ് ടി കുടും ബങ്ങള്‍ക്കാണ് ഈ മേഖലയില്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. അവര്‍ ക്ക് വേണ്ടി അവര്‍ തന്നെ കണ്ടെത്തിയ ഭൂമിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനും നിയമാനുസൃതം രജിസ്‌ട്രേഷന്‍ നടപടികള്‍ മുന്‍പോട്ടു കൊണ്ടു പോകാനും ഗുണഭോക്താക്കളുടെ യോഗം തീരുമാനിച്ചു. ഇതിന്റെ രജിസ്‌ട്രേഷന്‍ അടിയന്തിരമായി പൂര്‍ത്തി യാക്കാന്‍ യോഗത്തില്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. ഇരു യോഗങ്ങ ളിലും എം എല്‍ എ ക്കു പുറമെ തഹസില്‍ദാര്‍ ബാബുരാജ ്, പി ഓ അജിത്, വില്ലേജ് ഓഫീസര്‍ ഉദയന്‍, ജനപ്രതിനിധികളായ പഞ്ചായ ത്ത് പ്രസിഡന്റ് ഇല്യാസ് താളിയില്‍, രജി ടീച്ചര്‍,മെഹര്‍ബാന്‍ ടീച്ചര്‍, റഷീദ് ആലായന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.