അഫിലിയേറ്റഡ് കോളേജുകളിലെ സീറ്റ് വർദ്ധനവിനുള്ള അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ നിലവിലുള്ള പ്രോഗ്രാമുകൾക്ക് 2027 – 28, 2028 – 29 അധ്യയന വർഷത്തേക്ക് സ്ഥിരം സീറ്റ് വർദ്ധനവിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ ഇ – മെയിൽ ( permanentincrease@uoc.ac.in ) മാർഗം പിഴ കൂടാതെ ഒക്ടോബർ 31 വരെയും പിഴയോടുകൂടി ഡിസംബർ 31 വരെയും അപേക്ഷിക്കാം. അപേക്ഷകൾ തപാൽ വഴി അയക്കേണ്ടതില്ല. അപേക്ഷാ ഫീസ് – 685/- രൂപ, രജിസ്ട്രേഷൻ ഫീസ് (ഓരോ പ്രോഗ്രാമിനും) – 12770/- രൂപ, പിഴ – 6710/- രൂപ. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.uoc.ac.in .
പ്രോഗ്രാമർ വാക് – ഇൻ – ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) പ്രോഗ്രാമർ തസ്തികയിലേക്ക് താത്കാലിക ഒഴിവിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് നവംബർ 06-ന് കോളേജിൽ വെച്ച് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.uoc.ac.in .
പി.ആർ. 1495/2026
ഓൺലൈൻ ഓറിയെന്റേഷൻ പ്രോഗ്രാം
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ 2026 ആഗസ്റ്റ് സെഷനിൽ പ്രവേശനം നേടിയ യു.ജി., പി.ജി. വിദ്യാർഥികൾക്കുള്ള ഓൺലൈൻ ഓറിയെന്റേഷൻ പ്രോഗ്രാം നവംബർ 02-ന് നടക്കും. വിശദ വിവരങ്ങൾ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രം വെബ്സൈറ്റിൽ cdoe.uoc.ac.in . ഫോൺ : 0494 2407356.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു
ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ – എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ടി.എച്ച്.എം., എം.എച്ച്.എം. (അഫിലിയേറ്റഡ് കോളേജുകൾ – പി.ജി. സി.ബി.സി.എസ്.എസ്. – 2019 സ്കീം – 2023 പ്രവേശനം മുതൽ), എം.എ., എം.എസ് സി., എം.കോം. (വിദൂര വിഭാഗം / സി.ഡി.ഒ.ഇ. – പി.ജി. – എസ്.ഡി.ഇ. – സി.ബി.സി.എസ്.എസ്. – 2019 സ്കീം – 2023 പ്രവേശനം) നവംബർ 2026, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2023 പ്രവേശനം മുതൽ) ഡിസംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 05, 09 തീയതികളിൽ നടത്തും. സമയം രാവിലെ 10.00 മണി മുതൽ ഉച്ചക്ക് 01.00 മണി വരെ. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന – ആറാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് ( 2020 മുതൽ 2023 വരെ പ്രവേശനം ) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 06 (വെള്ളി, സമയം : രാവിലെ 09.30 മുതൽ ഉച്ചക്ക് 12.30 വരെ), 10 (ചൊവ്വ, രാവിലെ 10.00 മുതൽ ഉച്ചക്ക് 01.00 വരെ) തീയതികളിൽ നടത്തും. പത്താം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്സ് (2020, 2021 പ്രവേശനം) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 04, 06 തീയതികളിലും നടത്തും (സമയം : ഉച്ചക്ക് 02.00 മുതൽ വൈകീട്ട് 05.00 വരെ). മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
എം.എ. ഇക്കണോമിക്സ് – ഒന്നാം സെമസ്റ്റർ (2008 പ്രവേശനം), രണ്ടാം സെമസ്റ്റർ (2002, 2006, 2008 പ്രവേശനം), നാലാം സെമസ്റ്റർ (2004 പ്രവേശനം), വിദൂര വിഭഗം എം.എ. ഇക്കണോമിക്സ് – പ്രീവിയസ് ഇയർ, ഫൈനൽ ഇയർ (2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 09 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. ( 2022 പ്രവേശനം മുതൽ ), എൽ.എൽ.എം. ക്രിമിനൽ ലോ ആന്റ് കോൺസ്റ്റിറ്റുഷണൽ ലോ ഡബിൾ സ്പെഷ്യലൈസേഷൻ ( 2024 പ്രവേശനം മുതൽ ) ഡിസംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. പിഴ കൂടാതെ ഒക്ടോബർ 28 വരെയും 210 രൂപ പിഴയോടെ നവംബർ 02 വരെയും അപേക്ഷിക്കാം.
തൃശ്ശൂർ, ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ ബി.എഫ്.എ., ബി.എഫ്.എ. ഇൻ ആർട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും വയനാട്, ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാം വർഷ ബി.എച്ച്.എം. ആന്റ് സി.ടി. ( 2023 പ്രവേശനം ), ബി.എച്ച്.എം. ( 2021, 2022 പ്രവേശം ) ഏപ്രിൽ 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും അപേക്ഷാ തീയതി നീട്ടി. പിഴ കൂടാതെ ഒക്ടോബർ 28 വരെയും 210 രൂപ പിഴയോടെ നവംബർ 03 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സിയിലെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ ( പ്രോജക്ട് മോഡ് ) ( 2025 പ്രവേശനം – ബാച്ച് II ) ജൂലൈ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 04 വരെയും 210 രൂപ പിഴയോടെ 06 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 29 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റർ പി.ജി. (സി.സി.എസ്.എസ്. – 2024 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 03 വരെയും 270 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 30 മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ്, ഇന്റലക്ച്വൽ ഡിസെബിലിറ്റി (2025 സിലബസ് – 2025 പ്രവേശനം മുതൽ) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എം.ബി.എ. ജൂലൈ 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
