കോട്ടോപ്പാടം: പെന്ഷന് പരിഷ്കരണം ഉടന്‍ പ്രഖ്യാപിക്കണമെന്നും എല്ലാ ആശുപത്രികളിലും മെഡിസെപ് ഏര്‍പ്പെടുത്തണമെന്നും കെ.എസ്.എസ്.പി.എ. കോട്ടോപ്പാടം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കോട്ടോപ്പാടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ നടന്ന സമ്മേളനം സംസ്ഥാന കൗണ്‍സിലര്‍ കെ.സി.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദാമോദ രന് നമ്പീശന് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ മനച്ചിത്തൊടി, മറ്റുനേതാക്കളായ വേണുഗോപാല്‍, അച്ചന് മാത്യു, വി.സുകുമാരന്‍, കെ.ജി ബാബു, എ.അസൈനാര്‍, ഗോപി പൂന്തോ ട്ടത്തില്‍, കെ.കെ ഹംസ, എ.മുഹമ്മദാലി, ചിത്ര ടീച്ചര്‍, എ.ശിവദാസന്‍, മോഹനന് ഷൈലജാ നിലയം എന്നിവര്‍ സംസാരിച്ചു.
