കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ നേതൃ ത്വത്തില്‍ പ്രതിഭകളെ ആദരിച്ചു. വായനാരത്നം അവാര്‍ഡ് ജേതാവ് ടി.ദിവ്യ, സംസ്ഥാന കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപില്‍ 60 കിലോ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ജന്നിഫര്‍ ജോര്‍ജ് എന്നിവരെയാണ് ആദരിച്ചത്. ലൈബ്രറി ഹാളില്‍ നടന്ന അനുമോദന യോഗം ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.എസ് ജയന് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സി.ടി മുരളി മൊമെന്റോ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സെക്രട്ടറി എം.ചന്ദ്രദാസന്‍, പഞ്ചായത്ത് കണ്‍വീനര്‍ സി.രാമന്‍കുട്ടി, കെ.രാമകൃഷ്ണന്, സി.ശങ്കര നാരായണന്, എ.ഷൗക്കത്തലി, ഭാരതി ശ്രീധര്‍, ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.
