ചികിത്സാ സൗകര്യങ്ങളിലും പരിശീലന നിലവാരത്തിലും പൂര്‍ണ തൃപ്തിയറിയിച്ച് സംഘം
മണ്ണാര്‍ക്കാട്: പുതിയ ചികിത്സാ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ആതുരസേവനം കൂടുതല്‍ മെച്ച പ്പെടുത്തിയ ന്യൂ അല്‍മ ഹോസ്പിറ്റലിലെ ചികിത്സാ സൗകര്യങ്ങളില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെ ടുത്തി ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ഒബ്സ്റ്റട്രിഷന് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് (ആര്. സി.ഒ.ജി.) പ്രതിനിധികള്‍.
ആര്.സി.ഒ.ജിയുടെ അക്രിഡിറ്റേഷന് പുതുക്കുന്നതിന്റെ ഭാഗമായാണ് കോളേജ് വൈസ് പ്രസി ഡന്റുമാരായ ഡോ. ആന്‍ഡ്രൂ ലീതെര്, ഡോ. മിലാനെ കാത്തെ ടിപിള്സ്, ഗൈനക്കോളജി വിഭാ ഗം മേധാവി ഡോ. മറീന ഫ്ലിന്‍, പരിശീലനവിഭാഗം മേധാവി എലിസബത്ത് ഫൗസ്റ്റ്, പരിശീലന വിഭാഗം ഡയറക്ടര്‍ (കേരള) ഡോ. എസ്. മായാദേവി കുറുപ്പ് എന്നിവരുള്‍പ്പെട്ട സംഘം ചൊവ്വാഴ്ച ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. ന്യൂ അല്‍മ ഹോസ്പിറ്റല്‍ ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് ആശുപത്രികള്‍ക്ക് മാത്രമാണ് ആര്.സി.ഒ.ജിയുടെ അംഗീകാരമുള്ളത്.കേരളത്തില്‍ ഏറ്റവുമധി കം പ്രസവ കേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രിയാണ് ന്യൂ അല്മയെന്നും, ഡോ.കെ.എ കമ്മാപ്പയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ പി.ജി. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനമാണ് ഇവിടെ നല്‍കുന്നതെന്നും പ്രതിനിധികള്‍ വിലയിരുത്തി.
യു.കെയിലെ ജില്ലാ ആശുപത്രികളില്‍ ട്രെയിനീസിന് ലഭിക്കുന്നതിന് സമാനമായ മികച്ച പരി ശീലനമാണ് ന്യൂ അല്‍മ ഹോസ്പിറ്റല്‍ നല്‍കുന്നതെന്ന് കോളജ് വൈസ് പ്രസിഡന്റ് ഡോ. ആന്‍ ഡ്രൂ ലെതര്‍ പറഞ്ഞു. ഇവിടുത്തെ സജ്ജീകരണങ്ങള്‍ കണ്ട് താന്‍ പൂര്‍ണമായും തൃപ്തനും വിസ്മയി ച്ചുപോയെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളും മികച്ച രോഗീപരിചരണ സംവിധാനങ്ങളും ഏറെ ആകര്‍ഷിച്ചുവെന്നും, യു.കെയിലെ ട്രെയിനീ ഡോക്ടര്‍ മാരും ഇതുപോലെയുള്ള ആശുപത്രികളില്‍ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയെന്ന നിലയില്‍ ഡോക്ട ര്‍മാരുടെ പരിശീലനത്തിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ഇതെന്നും ഡോ. മായാദേവി കുറുപ്പ് വ്യക്തമാക്കി. രാവിലെ എത്തിയ സംഘം ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ വിലയിരുത്തുകയും, സ്ത്രീ രോഗ ചികിത്സാ വിഭാഗം ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുക യും ചെയ്തു.
ആശുപത്രി ചെയര്മാന് ഡോ. കെ.എ. കമ്മാപ്പ, ഡോ.കെ സുശീല, ഡോ.വി കൃഷ്ണപ്പന്‍, ഡോ.ബി. എന്‍ ദേവേന്ദ്ര, ഡോ.സീമ, ഡോ.വിനീത്, ഡോ.ശില്പ ശശി, ആശുപത്രി എക്സിക്യൂട്ടീവ് ഡയറ ക്ടര്‍ ഡോ.നബീല്‍ മുഹമ്മദ്, ജനറല്‍ മാനേജര്‍ സി.എം സബീറലി എന്നിവര്‍ സംഘത്തെ അനുഗ മിച്ചു.
